മസ്കത്ത്: ലോകത്തിലെ വിലകൂടിയ എസ്.യു.വികളിലൊന്നായ ബെെൻറയ്ഗ സ്വന്തമാക്കി മലയാളി ബിസിനസുകാരൻ. ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടറായ അബ്ദുൽ ലത്തീഫ് ഉപ്പളയാണ് ബ്രിട്ടീഷ് സൂപ്പർ ലക്ഷ്വറി കാർ നിർമാതാക്കളായ ബെൻറ്ലിയുടെ സൂപ്പർ ലക്ഷ്വറി എസ്.യു.വിയുടെ പുതിയ മോഡലിെൻറ ഉടമയായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാഹനം വിതരണക്കാർ കൈമാറിയത്. 1.25 ലക്ഷത്തോളം ഒമാനി റിയാലാണ് ബെെൻറയ്ഗയുടെ ഒാൺറോഡ് വില. കേരളത്തിൽ ഇതിന് 5.5 കോടി രൂപയോളം വിലയുണ്ട്. ഒമാനിൽ ഇൗ വാഹനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി കൂടി ലത്തീഫിന് സ്വന്തമാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്.യു.വി കൂടിയാണ് ബെെൻറയ്ഗ. 301 കിേലാമീറ്ററാണ് പരമാവധി വേഗം. 4.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. ആഡംബരത്തിെൻറ നിലക്കാത്ത കാഴ്ചയൊരുക്കുന്ന വാഹനം വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.