2019 മുതൽ കാറുകളിൽ എയർബാഗ്​ നിർബന്ധം

ന്യൂഡൽഹി: 2019ന് ശേഷം​ നിർമിക്കുന്ന കാറുകളിൽ എയർബാഗ്​, സ്​പീഡ്​ കൂടു​േമ്പാൾ മുന്നറിയിപ്പ്​ നൽകുന്ന സംവിധാനം, പാർക്കിങ്​ സെൻസർ എന്നിവ നിർബന്ധമാക്കുന്നു.  2019 ജൂലൈ ഒന്ന്​ മുതൽ പുതിയ തീരുമാനം നടപ്പിലാക്കാനാണ്​ സർക്കാറി​​െൻറ പദ്ധതി. വൈകാതെ തന്നെ ഇതിനുള്ള ഉത്തരവ്​ കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

നിലവിൽ ആഡംബര കാറുകളിൽ മാത്രമാണ്​ ഇത്തരം സുരക്ഷ സംവിധാനങ്ങൾ ഉള്ളത്​. കാർ യാത്രികരുടെയും കാൽനടക്കാരുടെയും സുരക്ഷക്കായി ഇൗ സംവിധാനങ്ങൾ കർശനമാക്കാൻ ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി നിർദേശം നൽകിയിരുന്നു. 2016ൽ 74,000 പേർ റോഡപകടങ്ങളിൽ മരണപ്പെട്ടുവെന്നാണ്​ കണക്കാക്കുന്നത്​.

അമിത വേഗത പലപ്പോഴും അപകടങ്ങൾക്കുള്ള ഒരു പ്രധാന കാരണമാണ്​. ഇത് ഒഴിവാക്കാനാണ്​ കാറുകളുടെ വേഗത മണിക്കൂറിൽ 80 കിലോ മീറ്റർ കടന്നാൽ മുന്നറിയിപ്പ്​ നൽകുന്ന സംവിധാനം നിർബന്ധമാക്കാൻ സർക്കാർ ഒരുങ്ങുന്നത്​. പാർക്കിങിനിടെ ഉണ്ടാവുന്ന അപകടം ഒരുപരിധി വരെ സെൻസറുകൾ മൂലം തടയാമെന്നാണ്​ സർക്കാറി​​െൻറ കണക്കുകൂട്ടൽ. 

Tags:    
News Summary - From July 2019, airbag, speed alert, parking sensor must in cars-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.