പരിസ്ഥിതി സൗഹൃദ സോളാർ കാറുമായി ​െഎ.എസ്​.ആർ.ഒ

മുംബൈ: ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ​െഎ.എസ്​.ആർ.ഒ സോളാർ കാറുകളിൽ ഗവേഷണം നടത്തുന്നു. സോളാർ ഹൈബ്രിഡ്​ ഇലക്​ട്രിക്​ കാറുകളുടെ നിർമാണം നടത്താനാണ്​ ​​ ​െഎ.എസ്​.ആർ.ഒയുടെ ശ്രമം​​. പ്രാദേശികമായി ലഭ്യമാവുന്ന ഘടകങ്ങളുപയോഗിച്ച്​ ​െഎ.എസ്​.ആർ.ഒയുടെ തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെൻററിലാണ്​ കാറി​െൻറ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നത്​​. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്​ച  ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ​. 

വിക്രം സാരാഭായ്​ സ്​പേസ്​ സെൻറർ നിരവധി റോക്കറ്റുകളും പോളാർ സാറ്റ​ലൈറ്റുകളും നിർമിച്ചിട്ടുണ്ട്.​ എന്നാൽ പരിസ്ഥിതി സൗഹൃദ കാറി​നെ കുറിച്ചുള്ള ഗവേഷണം നടത്തുന്നത്​ ആദ്യമാണ്​. കാറി​െൻറ ഉൽപാദന ചെലവ്​ കുറക്കാനുള്ള ശ്രമങ്ങളാണ്​ ​െഎ.എസ്​.ആർ.ഒ നിലവിൽ നടത്തുന്നത്​. വർധിച്ച്​ വരുന്ന മലനീകരണം തടയുന്നതിനായി പരിസ്ഥിതി സൗഹാർദ വാഹനങ്ങൾ നിർമിക്കേണ്ടത്​ അത്യാവശ്യമാണെന്ന നിലപാടിലാണ്​ ​െഎ.എസ്​.ആർ.ഒ. ഇതാണ്​ പുതിയ പ്രൊജക്​ടിലേക്ക്​ തിരിയാൻ സ്ഥാപനത്തെ പ്രേരിപ്പിച്ചത്​.

 ലിഥിയം അയൺ ബാറ്ററികളാണ്​ കാറിൽ ഉപയോഗിക്കുക​. കാറി​െൻറ മുകളിൽ സോളാർ പാനൽ ഘടിപ്പിക്കുന്നതിനാണ്​ പ്രധാനമായും വെല്ലുവിളി നേരിടുന്നതെന്നാണ്​ ​െഎ.എസ്​.ആർ.ഒയുടെ പക്ഷം.

Tags:    
News Summary - Isro unveils solar car made of desi resources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.