ഫോർ വീൽ ഡ്രൈവി​െൻറ പ്രൗഢിയിൽ ട്യൂസോൺ

ഹ്യുണ്ടായിയുടെ ഫ്ലാഗ്​ഷിപ്പ്​ മോഡൽ ട്യൂസോണി​​​െൻറ ഫോർ വീൽ ഡ്രൈവ്​ വേരിയൻറ്​ പുറത്തിറങ്ങി. മികച്ച പെർഫോമൻസിനൊപ്പം ഒാഫ്​ ​റോഡ്​ ഡ്രൈവിനും അനുയോജ്യമായ വിധമാണ്​ കാറിനെ ഹ്യൂണ്ടായ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​. നിലവിൽ ജി.എൽ.എസ്​ പതിപ്പിൽ മാത്രമാണ്​ ഫോർവീൽ ഡ്രൈവ്​ ലഭ്യമാകുന്നത്​. 25.19 ​​ലക്ഷമാണ്​ ഫോർവീൽ ഡ്രൈവ്​ മോഡലി​​​െൻറ ഷോറൂം വില.

ഡീസൽ എൻജിനിൽ മാത്രമാണ്​ ഫോർ വീൽ ഡ്രൈവ്​ സംവിധാനം ലഭ്യമാകുക.2.0 ലിറ്റർ സി.ആർ.ഡി.​െഎ എൻജിനാണ്​ ട്യൂസോണി​​​െൻറ ഹൃദയം. 182 ബി.എച്ച്​.പി പവറും 420 എൻ.എം ടോർക്കും ഇൗ എൻജിൻ നൽകും. ആറ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. എ.ബി.എസ്​ ആറ്​ എയർബാഗുകൾ എന്നിവ ട്യൂസോണിന്​ അധിക സുരക്ഷ നൽകും.

ഹ്യൂണ്ടായി സാൻറഫെയുടെ നിർമാണം അവസാനിപ്പിച്ചു എന്ന വാർത്തകൾക്കിടെയാണ്​ ട്യൂസോണി​​​െൻറ ഫോർ വീൽ ഡ്രൈവ്​ വകഭേദം കമ്പനി വിപണിയിലെത്തിക്കുന്നത്​ എന്നത്​​ ശ്രദ്ധേയമാണ്​.
 

Tags:    
News Summary - Hyundai Tucson With 4 Wheel Drive Launched For Rs 25.19 Lakh–Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.