സാൻട്രോയുടെ വില വിവരങ്ങൾ പുറത്ത്​

ഹ്യൂണ്ടായിയുടെ പുതു മോഡൽ സാൻട്രോയുടെ വില വിവരങ്ങൾ പുറത്ത്​. 3.87 ലക്ഷം രൂപയിലായിരിക്കും സാൻട്രോയുടെ വില ആരംഭിക്കുക. ഉയർന്ന വകഭേദത്തിന്​ 5.35 ലക്ഷവും നൽകണം. ഡീസൽ വകഭേദം പുറത്തിറക്ക​ുന്നതിനെ കുറിച്ച്​ കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല. എങ്കിലും സി.എൻ.ജി പതിപ്പ്​ പുറത്തിറക്കുമെന്നാണ്​ ഹ്യൂണ്ടായ്​ അറിയിച്ചിരിക്കുന്നത്​.

ബേസ്​ വേരിയൻറ്​ 3.87 ലക്ഷവും മഗ്​ന വകഭേദത്തിന്​ 4.12 ലക്ഷവു​ം നൽകണം. കൂടാതെ സ്​പോർട്​സ്​, ആസ്​റ്റ എന്നിവക്ക്​ യഥാക്രമം 4.48, 5.29 ലക്ഷവും നൽകണം. ഇതു കൂടാതെ കാറി​​​െൻറ ഒാ​േട്ടാമാറ്റിക്​ വ​കഭേദങ്ങൾ പുറത്തിറങ്ങുന്നുണ്ട്​. ഒാ​േട്ടാമാറ്റിക്​ വകഭേദങ്ങൾക്ക്​ യഥാക്രമം 5.00 ലക്ഷവും 5.35 ലക്ഷവുമായിരിക്കും വില.

സെഗ്​മ​​െൻറിൽ പുതുതായി എത്തുന്ന പല ഫീച്ചറുകൾ കാറിൽ അവതരിപ്പിച്ചിട്ടുണ്ട്​. 6.5 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റമാണ്​ ഇതിൽ പ്രധാനം. ആൻ​​ഡ്രോയിഡ്​ ഒാ​േട്ടായും ആപ്പിൾ കാർ പ്ലേയും ഇതിനൊപ്പം ഇണക്കി ചേർത്തിരിക്കുന്നു. വലിയ 14 ഇഞ്ച്​ അലോയ്​ വീലുകളാണ്​ മോഡലി​​​െൻറ മറ്റൊരു പ്രത്യേകത. 1.1 ലിറ്റർ ഡീസൽ എൻജിനിലാവും സാൻ​ട്രോ കരുത്തിലാവും മോഡലെത്തുക.

Tags:    
News Summary - Hyundai Santro prices, variants revealed-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.