നിരവധി മാറ്റങ്ങളുമായി പുതിയ ​െഎ20

ഡിസൈനിലടക്കം കാതലായ മാറ്റങ്ങൾ വരുത്തി ഹ്യൂണ്ടായിയുടെ ഹാച്ച്​ബാക്ക്​ ​െഎ20 2018 വിപണിയിലെത്തുമെന്ന്​ റിപ്പോർട്ട്​. കാറി​​െൻറ ടെസ്​റ്റ്​ നടത്തുന്ന ചിത്രങ്ങളാണ്​ ഇപ്പോൾ പുറത്ത്​ വന്നിരിക്കുന്നത്​. പുതിയ ചിത്രങ്ങളിൽ നിന്ന്​ കാറി​​െൻറ ഡിസൈനിനെ കുറിച്ച്​ ഏകദേശം രൂപം മനസിലാക്കാൻ സാധിക്കും.
 
പുതിയ കാറിൽ ഗ്രില്ല്​ കുറച്ച്​ കൂടി വലുതാക്കിയാണ്​ കമ്പനി ഡിസൈൻ ചെയ്​തിരിക്കുന്നത്​​. എഡ്​ജുകൾ ഷാർപ്പറാണ്​. ഫ്രണ്ട്​ ബംബറും കമ്പനിയൊന്ന്​ അഴിച്ച്​ പണിതിട്ടുണ്ട്​. പുതിയ ഡിസൈനിലുള്ള ഹെഡ്​ലൈറ്റും ഡേ ടൈം റണ്ണിങ്​ ലൈറ്റുകളുമാണ്​ മുൻവശത്തെ പ്രധാന പ്രത്യേകതകൾ.

പിൻവശത്ത്​ പുതിയ ​ടെയിൽ ഗേറ്റും, ടെയിൽ ലൈറ്റും നൽകിയിരിക്കുന്നു. രൂപമാറ്റം വരുത്തിയ റിയർ ബംബറിൽ ഫോഗ്​ലാമ്പുകളും ഇണക്കി ചേർത്തിട്ടുണ്ട്​. എൻജിനിൽ മാറ്റങ്ങളൊന്നും വരുത്താൻ ഹ്യൂണ്ടായി തയാറായിട്ടില്ല. ഡീസൽ എൻജിന്​ മാനുവൽ ട്രാൻസ്​മിഷനും പെട്രോൾ എൻജിന്​ മാനുവൽ, ഒാ​േട്ടാമേറ്റ്​ ട്രാൻസ്​മിഷനുകളും ലഭ്യമാണ്​.

Tags:    
News Summary - Hyundai i20 Facelift Launching in 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.