അംബി തിരിച്ച്​ വരുമോ ?

ന്യൂഡൽഹി: പ്രധാനമന്ത്രിയെ മുതൽ സാധാരണക്കാരെ വരെ വഹിച്ച്​ ഇന്ത്യൻ നിരത്തുകളിൽ കുതിച്ച്​ പാഞ്ഞ അംബാസഡറിനെ ഹിന്ദുസ്​ഥാൻ മോ​േട്ടാഴ്​സ്​ കൈയൊഴിയുന്നു. അംബാസഡറിനെ ഫ്രഞ്ച്​ കാർ നിർമാതക്കളായ പ്യൂഷേക്ക്​​ വിൽക്കാനാണ്​ ഹിന്ദുസ്​ഥാൻ മോ​േട്ടാഴ്​സി​െൻറ തീരുമാനം.

80 കോടി രൂപക്ക്​​ ഫ്രഞ്ച്​ കാർ നിർമാണ കമ്പനിക്ക്​ അംബാസഡറി​നെ വിൽക്കാൻ തീരുമാനിച്ചതായി ഹിന്ദുസ്​ഥാൻ മോ​​േട്ടാഴ്​സി​െൻറ ഉടമസ്​ഥരായ സി.കെ ബിർള ഗ്രൂപ്പ്​ സ്​ഥിരീകരിച്ചു.  ഫ്രഞ്ച്​ വാഹന നിർമാതാക്കൾ അംബസഡറി​െൻറ നിർമാണം പുനരാരംഭിക്കുമോ എന്നാണ്​ എല്ലാവരും ഉറ്റു​േനാക്കുന്നത്​. ഹിന്ദുസ്​ഥാൻ മോ​േട്ടാഴ്​സ്​ അംബാസഡറിനെ വീണ്ടും വിപണിയിലെത്തു​ക്കുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത്​ വന്നിരുന്നു. ഇതിനെ പിന്നാലയാണ്​ അംബാസഡറിനെ വിൽക്കാനുളള തീരുമാനം ഹിന്ദുസ്​ഥാൻ മോ​േട്ടാഴ്​സ്​ എടുത്തിരിക്കുന്നത്​.


1960കളിൽ ഇന്ത്യൻ നിരത്തുകളിൽ ഒഴിച്ച്​ കൂടാനാത്ത വാഹനമായിരുന്നു അംബാസഡർ. 1980കൾ വരെ അംബിയുടെ ഇൗ മേധാവിത്വം നിരത്തുകളിൽ തുടർന്നു​. എന്നാൽ മാരുതി 800 ​ എത്തിയതോടെ അംബാസഡറി​െൻറ ആധിപത്യത്തിന്​ തിരിച്ചിടിയേറ്റു. മുൻനിര കാറുകളോട്​ മൽസരിക്കാനാവാതെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന്​ പിൻമാറുകയായിരുന്നു.

Tags:    
News Summary - Hindustan Motors sells Ambassador car brand to Peugeot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.