ജി.എസ്​.ടി: ഇന്നോവക്ക്​ വൻ വിലക്കുറവ്​

ന്യൂഡൽഹി: ജി.എസ്​.ടിയുടെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതി​​െൻറ ഭാഗമായി ഇന്ത്യയിലെ പ്രമുഖ എസ്​.യു.വി നിർമാതാക്കൾ കാറുകളുടെ വില കുറച്ചു.  ഫോർച്യൂണർ, എൻഡവർ, ഇന്നോവ ക്രിസ്​റ്റ, സി.ആർ.വി എന്നിവയുടെ വിലയാണ്​ കുറച്ചിരിക്കുന്നത്​.

ജി.എസ്​.ടിയുടെ ഭാഗമായി 13 ശതമാനത്തി​​െൻറ കുറവാണ്​ വാഹന വിലയിൽ ടോയോട്ട വരുത്തിയിരിക്കുന്നത്​. ടോയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്​റ്റക്ക്​ 98,500 രൂപയുടെ കുറവുണ്ടായി​. ​ഫോർച്യൂണറിന്​ 2,17,000 രൂപയാണ്​ കുറച്ചിരിക്കുന്നത്​. കോറോള ആൾട്ടിസിന്​​ ഒരു ലക്ഷം രൂപയുടെ കുറവാണ്​ ഉണ്ടായിരിക്കുന്നത്​.

​ ജി.എസ്​.ടിയുടെ ഫലമായി ഫോർഡ്​  കാറുകളുടെ വില 4.5 ശതമാനം കുറച്ചു . കമ്പനിയുടെ ഫ്ലാഗ്​ഷിപ്പ ്​​ മോഡൽ ഫോർഡ്​ എൻഡവർ 3 ലക്ഷം രൂപയുടെ കുറവിലാണ്​ വിൽക്കുന്നത്​. ഫിഗോ 28,000 രൂപ കുറവിലാണ്​ നിലവിൽ വിൽക്കുന്നത്​.ഹോണ്ട സി.ആർ.വി 1.31 ലക്ഷം രൂപയുടെ കുറവിലാണ്​ വിൽക്കുന്നത്​. ഹോണ്ട ബ്രിയോ, അമേസ്​, ജാസ്​ എന്നീ കാറുകളുടെ വില യഥാക്രമം 12,279,14,825,10,031 കുറഞ്ഞു​. ഡബ്​ളിയു ആർ.വിക്ക്​ 10,064 രൂപയും കമ്പനി കുറച്ചിട്ടുണ്ട്​.

Tags:    
News Summary - GST Toyota slashed price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.