Posted On
date_range Updated On
date_range ജി.എസ്.ടി: കെ.ടി.എം ബൈക്കുകളുടെ വില പുതുക്കി
ന്യൂഡൽഹി: ജി.എസ്.ടി നിലവിൽ വന്നതിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ സ്പോർട്സ് ബൈക്കുകളുടെ നിർമാണത്തിൽ പ്രമുഖരായ കെ.ടി.എം ബൈക്കുകളുടെ വില പുതുക്കി നിശ്ചയിച്ചു. ജി.എസ്.ടി നിരക്കുകൾ പ്രകാരം 350 സി.സിയിൽ കൂടുതലുള്ള ബൈക്കുകൾക്ക് വിലയിൽ വർധനയുണ്ടാകുേമ്പാൾ അതിൽ താഴെയുള്ളവക്ക് വില കുറയും. ഇതിെൻറ അടിസ്ഥാനത്തിലാണ് കെ.ടി.എമ്മും വില പുതുക്കിയത്.
കെ.ടി.എമ്മിെൻറ ജനപ്രിയ മോഡലുകളായ ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയുടെ വിലയിലാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. 8600 രൂപയുടെ വരെ കുറവാണ് ഇരു മോഡലുകൾക്കും ഉണ്ടാകുക. എന്നാൽ ഡ്യൂക്ക് 390െൻറ വില കമ്പനി വർധിപ്പിച്ചിട്ടുണ്ട്. 5,900 രൂപയാണ് ഡ്യൂക്ക് 390ക്ക് വർധിക്കുക.
ജി.എസ്.ടി നിലവിൽ വന്നതോടെ രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളെല്ലാം വിലക്കുറവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.