ഡൽഹിയിലെ ഡീസൽ വാഹന നിരോധനം നീക്കാനാവില്ലെന്ന്​ ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി: ഡൽഹിയിൽ പത്ത്​ വർഷം പഴക്കമായ ഡീസൽ വാഹനങ്ങൾക്ക്​ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക്​ നീക്കാനാവില്ലെന്ന്​ ഹരിതട്രിബ്യൂണൽ. കേന്ദ്രസർക്കാർ നൽകിയി ഹരജി തള്ളികൊണ്ടാണ്​ ഹരിതട്രിബ്യൂണലി​​െൻറ ഉത്തരവ്​.

ഡീസൽ വാഹനങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ്​ ഉണ്ടാക്കു​ന്നതെന്ന്​ ഗ്രീൻട്രിബ്യൂണൽ നിരീക്ഷിച്ചു. ഒരു ഡീസൽ വാഹനം ഉണ്ടാക്കുന്ന മലിനീകരണം 24 പെട്രോൾ വാഹനങ്ങളും 40 സി.എൻ.ജി വാഹനങ്ങളും ഉണ്ടാക്കുന്ന മലിനീകരണത്തിന്​ തുല്യമാണ്​.

ജസ്​റ്റിസ്​ സ്വന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ്​ കേന്ദ്രസർക്കാറി​​െൻറ അപേക്ഷ തള്ളിയത്​. ഡീസൽ വാഹനങ്ങൾ മാത്രമാണ്​ മലിനീകരണമുണ്ടാക്കുന്നതെന്നത്​ തെറ്റായ വാദമാണെന്നായിരുന്നു കേന്ദ്രസർക്കാർ ഹരജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്​.

Tags:    
News Summary - Green tribunal refuses to lift ban on 10-year-old diesel vehicles in Delhi and NCR–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.