കോവിഡ്​ 19: ജന​റൽ മോ​ട്ടോഴ്​സ്​ വെൻറിലേറ്ററുകൾ നിർമ്മിക്കുന്നു

വാഷിങ്​ടൺ: കാർ നിർമ്മാതാക്കളായ ജനറൽ മോ​ട്ടോഴ്​സ്​ വ​െൻറിലേറ്ററുകൾ നിർമ്മിക്കുന്നു. കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കുന്നതിനായാണ്​ നീക്കം. ജനറൽ മോ​ട്ടോഴ്​സി​​െൻറ സഹസ്ഥാപനമായ വ​െൻറാക്കുമായി ചേർന്നാണ്​ വ​െൻറില േറ്ററുകൾ നിർമ്മിക്കുക. പ്രൊജക്​ട്​ വി എന്ന കോഡുനാമത്തിൽ ജനറൽ മോ​ട്ടോഴ്​സ്​ ഇതിനുള്ള പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിച്ചിട്ടുണ്ട്​.

ജി.എമ്മി​​െൻറ ഇൻഡ്യാനയിലുള്ള കാർ നിർമ്മാണശാലയാണ്​ വ​െൻറിലേറ്ററുകൾ നിർമ്മിക്കാനായി ഉപയോഗിക്കുക. കാറുകളുടെ ചില ഘടകങ്ങളാണ്​ ഈ പ്ലാൻറിൽ നിർമ്മിക്കുന്നത്​. ഏകദേശം 200,000ത്തോളം വ​െൻറിലേറ്ററുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ.

നേരത്തെ ​ജി.എം, ഫോഡ്​, ടെസ്​ല തുടങ്ങിയ കമ്പനികൾക്ക്​ വ​െൻറിലേറ്റർ നിർമ്മിക്കാനുള്ള അനുമതി ട്രംപ്​ ഭരണകൂടം നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ജി.എം വ​െൻറിലേറ്റർ നിർമ്മാണം വ്യാപകമാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നത്​. ഈ കമ്പനികളുടെ മേധാവികളുമായി ട്രംപ്​ ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്​. എന്നാൽ, ജനറൽ മോ​ട്ടോഴ്​സ്​ നിർമ്മിക്കുന്ന വ​െൻറിലേറ്ററുകൾ എപ്പോൾ ഉപയോഗിക്കാൻ കഴിയുമെന്ന കാര്യം വ്യക്​തമല്ല.

Tags:    
News Summary - General Motors Accelerates 'Project V'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.