ഇന്ത്യൻ വിപണി പിടിക്കാൻ ക്രോസ് ഒാവറുമായി ഫോർഡ്
ഇന്ത്യൻ വിപണിയിൽ തരക്കേടില്ലാത്ത വിൽപനയുണ്ടാവുന്ന വാഹന വിഭാഗമാണ് ക്രോസ് ഒാവറുകളുടേത്. ഇൗ വിഭാഗത്തിൽ വെന്നിക്കൊടി പാറിച്ച കമ്പനികൾ നിരവധിയാണ്. ഇൗ നിരയിലേക്ക് ചുവടുറപ്പിക്കാനാണ് ഫോർഡും ലക്ഷ്യമിടുന്നത്. ഫ്രീസ്റ്റൈയിൽ എന്ന പേരിലാവും ഫോർഡിെൻറ പുതിയ ക്രോസ് ഒാവർ വിപണിയിലെത്തുക. ഹ്യൂണ്ടായ് െഎ 20 ആക്ടീവ്, ടോയോട്ട എറ്റിയോസ് ക്രോസ്, ഫിയറ്റ് അർബൻ ക്രോസ് എന്നിവക്കാവും ഫ്രീസ്റ്റൈയിൽ വെല്ലുവിളി ഉയർത്തുക.
ക്ലാഡിങ്ങോട് കൂടിയ ബംബർ ഒരു തനി എസ്.യു.വി ലുക്ക് ഫ്രീസ്റ്റൈയിലിന് സമ്മാനിക്കുന്നുണ്ട്. സമകാലിക വാഹനങ്ങൾ യോജിക്കും വിതമാണ് എൽ.ഇ.ഡി ലൈറ്റുകളുടെ ഡിസൈൻ. വിങ് മിററുകളുടെയും റൂഫ് റെയിലിെൻറയും ഡിസൈനും മനോഹരമാണ്. ഫോർഡ് ഫിഗോ സ്പോർട്ടിൽ കണ്ട അതേ ഇൻറീരിയറാവും പുതിയ കാറിനും. 6.5 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റവും കാറിൽ ഉൾപ്പെടുത്തി. ആൻഡ്രോയിഡ് ഒാേട്ടാ, ആപ്പിൾ കാർപ്ലേ എന്നിവയും ഇതിനൊപ്പം ലഭ്യമാവും.
1.5 ലിറ്റർ മൂന്ന് സിലണ്ടർ ഡീസൽ എൻജിനും 1.2 ലിറ്റർ ഡ്രാഗൺ സീരിസ് പെട്രോൾ എൻജിനും കാറിലുണ്ടാവും. 100 ബി.എച്ച്.പി, 94 ബി.എച്ച്.പി എന്നിവയാണ് എൻജിനുകളിൽ നിന്ന് പ്രതീക്ഷിക്കാവുന്ന കരുത്ത്. അഞ്ച് സ്പീഡ് ഗിയർബോക്സാണ് കാറിലുണ്ടാവുക. ഇന്ത്യയിൽ തന്നെയാവും ഫ്രീസ്റൈയിലിെൻറ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.