2024 മുതൽ റോമിൽ ഡീസൽ വാഹനങ്ങൾ​ ഒാടില്ല

റോം: മലിനീകരണത്തിനെതിരെയുള്ള പോരാട്ടമെന്ന നിലയിൽ ഡീസൽ വാഹനങ്ങൾക്ക്​ 2024 മുതൽ റോം നഗരത്തിൽ നിരോധനമേർപ്പെടുത്തും. മേയർ ​വിർജിനിയ റാഗി ത​​െൻറ ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ ഡീസൽ കാറുകളുടെ നിരോധന തീരുമാനം പ്രഖ്യാപിച്ചത്​.

ഇലക്​ട്രിക്​ വാഹനങ്ങളിലേക്ക്​ ചുവടുവെച്ചും പെട്രോൾ എൻജിനിലേക്ക് മടങ്ങാൻ കാർ നിർമാതാക്കളിൽ സമ്മർദം ചെലുത്തിയും യൂറോപ്പിൽ ഡീസൽ ഉപയോഗം ഒഴിവാക്കിക്കൊണ്ടു വരുകയാണ്​. വർധിക്കുന്ന ചെലവും കുറയുന്ന ആവശ്യക്കാരും കാരണം 2022ഒാടെ തങ്ങളുടെ യാത്ര വാഹനങ്ങളിൽ ഡീസൽ എൻജിൻ ഒഴിവാക്കാൻ ഫിയറ്റ്​ ക്രിസ്​ലെർ എന്ന ഇറ്റാലിയൻ^അമേരിക്കൻ കമ്പനി തീരുമാനിച്ചിരുന്നു.
Tags:    
News Summary - diesel vehicle -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.