കോവിഡ്​: ബി.എസ് ​4 കാറുകൾ വിറ്റുതീർക്കാൻ സമയം നീട്ടണമെന്ന്​ ഡീലർമാർ

ഡൽഹി: കോവിഡ്​ ഭീതി നിലനിൽക്കുന്നതിനാൽ ബി.എസ് ​4 കാറുകൾ വിൽക്കാൻ രണ്ട്​ മാസം കൂടി സമയം നീട്ടിത്തരണമെന്ന്​ ആവശ ്യപ്പെട്ട് ഫെഡറേഷൻ ഒാഫ്​ ഓ​ട്ടോമൊബൈൽ ഡീലേഴ്​സ്​ അസോസിയേഷൻ​ സുപ്രീംകോടതിയെ സമീപിച്ചു. നിവലിൽ മാർച്ച്​ 31 വ രെ മാത്രമേ​ ബി.എസ്​ 4 വാഹനങ്ങൾ വിൽക്കാൻ കഴിയൂ. എന്നാൽ, കോവിഡ്​ ഭീതി കാരണം ജനം പുറത്തിറങ്ങുന്നില്ലെന്നും ഇത്​ രാ ജ്യത്തിൻെറ സാമ്പത്തിക നിലയെ തകിടം മറിച്ചെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒരാഴ്​ചയായി വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞി രിക്കുകയാണ്​. ഏപ്രിൽ ഒന്ന് മുതൽ പരിസ്​ഥിതി മലിനീകരണം കുറഞ്ഞ​ ബി.എസ് ​6 വാഹനങ്ങൾ മാത്രമേ വിൽക്കാൻ കഴിയൂ.

മുമ്പും ഡീലേഴ്​സ്​ അസോസിയേഷൻ ഒരു മാസം ഇളവ്​ അനുവദിക്കണമെന്നവശ്യപ്പെട്ട്​ സു​പ്രീം​കോ​ട​തിയിൽ ഹരജി നൽകിയിരുന്നെങ്കിലും അത്​ തള്ളുകയായിരുന്നു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്​​ന​മാ​യ​തി​നാ​ൽ മാ​ർ​ച്ച്​ 31നു​ശേ​ഷം ഒ​രു ദി​വ​സം​പോ​ലും നീ​ട്ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാണ്​​ ജ​സ്​​റ്റി​സു​മാ​രാ​യ അ​രു​ൺ മി​ശ്ര, ദീ​പ​ക്​ ഗു​പ്​​ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കിയത്​.

2018 ഒ​ക്​​ടോ​ബ​ർ 24നാ​യി​രു​ന്നു ബി.​എ​സ്​-4​ ഗ​ണ​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന നി​രോ​ധി​ച്ച്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 2020 മു​ത​ൽ ബി.​എ​സ്​-​5​​ ഒ​ഴി​വാ​ക്കി ബി.​എ​സ്​-​6​ മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ പു​റ​ത്തി​റ​ക്കാ​വൂ എ​ന്ന്​ 2016ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ്​​റ്റോ​ക്കു​ള്ള​തി​നാ​ൽ വി​ൽ​പ​ന ന​ട​ത്താ​നു​ള്ള അ​നു​മ​തി ഒ​രു മാ​സം​കൂ​ടി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഡീ​ല​ർ​മാ​രു​ടെ അന്നത്തെ ആ​വ​ശ്യം. സാ​മ്പ​ത്തി​ക​മാ​ന്ദ്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​ള്ള​ അ​ഭ്യ​ർ​ഥ​ന​യാ​ണ്​ ഇ​തെ​ന്ന്​ ഡീ​ല​ർ​മാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ഒ​രു ദി​വ​സം​പോ​ലും നീ​ട്ടി ന​ൽ​കാ​നാ​കി​ല്ലെന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കുകയായിരുന്നു.

Tags:    
News Summary - car dealers requested more time to sell bs4 cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.