ഉപഭോക്​താക്കൾക്ക്​ ആശ്വാസവുമായി കാർ കമ്പനികൾ; വാറൻറി കാലയളവ്​ നീട്ടിനൽകും

രാജ്യമാകെ അടച്ചിട്ടതോടെ ഭൂരിഭാഗം വാഹനങ്ങളും വീട്ടുമുറ്റത്ത്​ പൊടിപിടിച്ച്​ കിടക്കുന്ന അവസ്​ഥയാണ്​. പല ക ാറുകളുടെയും സർവിസ്​ സമയം അടുത്തിട്ടുണ്ടാകും. എന്നാൽ, അംഗീകൃത സർവിസ്​ സ​െൻററുകളെല്ലാം പൂട്ടിയതോടെ ഓയിൽ ചെയ്​ഞ്ചിങ്​ ഉൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾ ചെയ്യാൻ നിർവാഹമില്ല. ഇത്തരം ഉപഭോക്​താക്കൾക്ക്​ ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ്​ കാർ കമ്പനികൾ.

ടാറ്റ മോ​ട്ടോഴ്​സ് തങ്ങളുടെ ഉപഭോക്​താക്കൾക്ക്​​ വാറൻറിയും സൗജന്യ സർവിസ്​ കാലയളവും ജൂലൈ 31 വരെ നീട്ടിനൽകി. മാർച്ച്​ 15 മുതൽ ​മെയ്​ 31 വരെയുള്ള കാലപരിധിയിൽ വാറൻറിയും സൗജന്യ സർവിസും നഷ്​ടപ്പെടുന്നവർക്കാണ്​ ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക. കൂടാതെ ഹ്യുണ്ടായിയും വാറൻറിയും സൗജന്യ സർവിസും രണ്ട്​ മാസത്തേക്ക്​ നീട്ടിനൽകിയിട്ടുണ്ട്​. ​​​കോവിഡ്​ ഭീതി നിലനിൽക്കുന്നതിനാൽ മിക്ക കാർ കമ്പനികളും ഉൽപ്പാദനം നിർത്തിവെച്ചിരിക്കുകയാണ്​.

Tags:    
News Summary - car companies are extended warranty and service period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.