മുതലാളിയെ ഇരുത്തി ബോയിങ്​ 737 മാക്​സിൻെറ പരീക്ഷണ പറക്കൽ

ന്യൂയോർക്ക്​: അമേരിക്കൻ കമ്പനിയായ ബോയിങ്​ ഏറ്റവും കൂടുതൽ പഴികേട്ടത്​ 737 മാക്​സ്​ എന്ന വിമാനത്തിൻെറ പേരിലായ ിരുന്നു. സമീപകാലത്ത്​ ഉണ്ടായ രണ്ട്​ അപകടങ്ങളിലും പ്രതിസ്ഥാനത്ത്​ ബോയിങ്ങിൻെറ 737 മാക്​സ്​ വിമാനങ്ങളായിരുന്നു. ഇതോടെ ആഗോളതലത്തിൽ ബോയിങ്​ 737 മാക്​സ്​ വിമാനങ്ങളുടെ സർവീസ്​ എല്ലാ രാജ്യങ്ങളും നിർത്തിവെച്ചു. ഇതിന്​ പിന്നാലെ കമ്പനി സി.ഇ.ഒ ഡെന്നീസ്​ മുലിൻബർഗിനെ യാത്രക്കാരനാക്കി ബോയിങ്​ 737 മാക്​സ്​ പരീക്ഷണ പറക്കൽ നടത്തിയതാണ്​ ഇപ്പോഴത്തെ വാർത്ത.

ബോയിങ്​ 737 മാക്​സ്​ വിമാനങ്ങളുടെ അപകടത്തിന്​ പിന്നിൽ സോഫ്​റ്റ്​വെയർ തകരാറാണെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. സോഫ്​റ്റ്​​വെയർ അപ്​ഡേറ്റ്​ നടത്തിയ വിമാനത്തിലാണ്​​ സി.ഇ.ഒ യാത്ര നടത്തിയത്​. സോഫ്​റ്റ്​വെയറിൽ തകരാറുണ്ടോയെന്ന്​ പരിശോധിക്കാൻ വിവിധ സാഹചര്യങ്ങളിൽ പൈലറ്റ്​ വിമാനം പറത്തിയെന്നാണ്​ റി​പ്പോർട്ടുകൾ.

പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കിയതിന്​ പിന്നാലെ ബോയിങ്​ 737 ​മാക്​സിന്​ പറക്കാനുള്ള അനുമതി തേടി വീണ്ടും അധികൃതരെ സമീപിക്കുമെന്ന്​ കമ്പനി അറിയിച്ചു. യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​ട്രേഷനെയാവും ബോയിങ്​ വീണ്ടും സമീപിക്കുക.

Tags:    
News Summary - Boeing says successfully tested new 737 MAX software-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.