പൊലീസുകാർക്ക്​ അംബാനി വക ബി.എം.ഡബ്​ളിയുവും ഫോർഡും

ഇന്ത്യയിൽ സെഡ്​ പ്ലസ്​ കാറ്റഗറി സുരക്ഷയുള്ള വ്യവസായിമാരിലൊരാളാണ്​ മുകേഷ്​ അംബാനി. ഇതിനാൽ അംബാനിക്ക്​ എപ്പോഴും പൊലീസുകാരുടെ അകമ്പടിയുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ്​ അംബാനിക്ക്​ പൊലീസുകാർ സാധാരണ വാഹനങ്ങളിൽ സുരക്ഷയൊരുക്കിയാൽ അതിൽപ്പരമൊരു നാ​ണക്കേട്​ വേറെയുണ്ടോ​?. ഇൗയൊരു പ്രശ്​നത്തിന്​ പരിഹാരം കണ്ടിരിക്കുകയാണ്​ മുകേഷ്​ അംബാനി. ഇതിനായി ലക്ഷങ്ങൾ മുടക്കി ബി.എം.ഡബ്​ളിയു എക്​സ്​.5 ഉൾപ്പടെയുള്ള വാഹനങ്ങളാണ്​ അംബാനി സുരക്ഷ ജീവനക്കാർക്കായി നൽകിയത്​. അംബാനിക്ക്​ സുരക്ഷയൊരുക്കുന്ന ജീവനക്കാരുടെ കിടിലൻ വാഹനങ്ങളെക്കുറിച്ച്​....

ബി.എം.ഡബ്​ളിയു എക്​സ്​ 5
75 ലക്ഷം രൂപ വില വരുന്ന ബി.എം.ഡബ്​ളിയുവി​​​െൻറ എക്​സ്​ 5 ആണ്​ അംബാനി സുരക്ഷ ഉദ്യോഗസ്ഥർക്ക്​ നൽകിയിരിക്കുന്ന വാഹനങ്ങളിലൊന്ന്​. ബി.എം.ഡബ്​ളിയുവി​​​െൻറ പ്രമുഖ എസ്​.യു.വികളിലൊന്നായ എക്​സ്​.5ന്​ 2933 സി.സി എൻജിൻ കരുത്ത്​ പകരുന്നു. 253 ബി.എച്ച്​.പി പവറും 500 എൻ.എം ടോർക്കും എൻജിൻ നൽകും.  മണിക്കൂറിൽ 230 കിലോ മീറ്ററാണ്​ പരമാവധി വേഗത.

Full View

ഫോഡ്​ എൻഡവർ
മുകേഷ്​ അംബാനിയുടെ സുരക്ഷക്കായി ഉപയോഗിക്കുന്ന മറ്റൊരു വാഹനമാണ്​ ഫോഡ്​ എൻഡവർ. ഭാര്യ നീത അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥരാണ്​ ഫോഡ്​ എൻഡവർ ഉപയോഗിക്കുന്നത്​. 3.2 ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന എൻഡവറിന്​ 197 ബി.എച്ച്​.പി കരുത്തും 470 എൻ.എം ടോർക്കുമുണ്ട്​.

 

Full View


ടോയോട്ട ഫോർച്യൂണർ
ടോയോട്ടയുടെ ഫോർച്യൂണറി​​​െൻറ വിവിധ പതിപ്പുകളും അംബാനിയുടെ സുരക്ഷ ഭടൻമാർക്കുണ്ട്​. ആറ്​ ഫോർച്യൂണറുകളാണ്​ അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്​. 147 ബി.എച്ച്​.പിയും 161 ബി.എച്ച്​.പി കരുത്തുമുള്ളതാണ്​ അംബാനിയുടെ വാഹന വ്യൂഹത്തിലെ ഫോർച്യൂണറുകൾ. ഇതിനെ മഹീന്ദ്ര സ്​കോർപ്പിയോയും ഹോണ്ടയുടെ സി.ആർ.വിയും അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥർക്കുണ്ട്​.

 

Full View
Tags:    
News Summary - BMW and ford for ambani security-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.