മോദിക്കായി 71 ലക്ഷത്തി​െൻറ സമ്മാനമൊരുക്കി നെതന്യാഹു

ജറുസലം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന​രേന്ദ്ര മോദിക്ക്​ നൽകുന്നത്​ വ്യത്യസ്​തമായ സമ്മാനം. കടൽവെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള ഗാൽ ​െമാബൈൽ എന്ന ജീപ്പാണ്​ മോദിക്കായി നെതന്യാഹു നൽകുക. ജനുവരി 14ന്​ ഇന്ത്യയിൽ സന്ദർശനം നടത്തു​​​േമ്പാഴാണ്​ പ്രത്യേക സമ്മാനം നെതന്യാഹു മോദിക്ക്​ കൈമാറുക. 

കഴിഞ്ഞ ജൂലൈയിൽ മോദി ഇസ്രായേൽ സന്ദർശനം നടത്തിയപ്പോൾ ഇരുവരും ചേർന്ന്​ ഇൗ ജീപ്പിൽ സഞ്ചരിച്ചിരുന്നു. അന്ന്​ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള ജീപ്പിനെ മോദി പ്രകീർത്തിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാവു​േമ്പാൾ ജനങ്ങൾക്ക്​ ശുദ്ധജലം ഉറപ്പാക്കാൻ ഇത്തരം സാ​േങ്കതികവിദ്യ സഹായമാവുമെന്നായിരുന്നു മോദി പറഞ്ഞത്​. ഏകദേശം 71 ലക്ഷം രൂപ വില വരുന്നതാണ്​ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ജീപ്പ്​.

ഒരു ദിവസം 20,000 ലിറ്റർ കടൽ ജലവും 80,000 ലിറ്റർ നദിയിലെ ജലവും ശുദ്ധീകരിക്കാൻ വാഹനത്തിനാവും. ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിലാവും ജീപ്പ്​ ജലം ശുദ്ധീകരിക്കുക. 1540 കിലോ ഗ്രാം ഭാരമുള്ള വാഹനത്തി​​െൻറ പരമാവധി വേഗത മണിക്കൂറിൽ 90 കിലോ മീറ്ററാണ്​.

Tags:    
News Summary - Benjamin Netanyahu's Special Gift For "Friend" PM Modi On India Visit-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.