Posted On
date_range Updated On
date_range ഒൗഡി കാറുകൾക്ക് 10 ലക്ഷം രൂപ വരെ വിലക്കുറവ്
മുംബൈ:ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ ഒൗഡി കാറുകൾക്ക് വൻ കിഴിവ് നൽകുന്നു. വിവിധ മോഡലുകൾക്ക് 2.74 ലക്ഷം മുതൽ 9.70 ലക്ഷം വരെയാണ് കിഴിവ് നൽകിയിരിക്കുന്നത്. A3, A4, A6, Q 3 തുടങ്ങിയ മോഡലകുകൾക്കാണ് കിഴിവ് നൽകുന്നത്.
ഒൗഡിയുടെ വില കുറഞ്ഞ കാറുകളിലൊന്ന A3ക്ക് 5.11 ലക്ഷം രൂപം വരെയാണ് കിഴിവ്. 33.10 ലക്ഷം വിലയുള്ള A3ക്ക് ഇനി 27,99 രൂപയാണ് വില. A4ന് 5.48 ലക്ഷം രൂപ കുറച്ച് 35.99 ലക്ഷമായിരിക്കും വില. A6 Q 3 എന്നിവക്ക് യഥാക്രമം 9.70 ലക്ഷവും 2.74 ലക്ഷവുമായിരിക്കും ഒൗഡി കിഴിവ് നൽകുക.
പ്രതിമാസ തവണയിൽ കാർ വാങ്ങുന്നവർക്കും ഒൗഡി പ്രത്യേക ഒാഫറുകൾ നൽകുന്നുണ്ട്. ഇതുപ്രകാരം 2018ൽ വാങ്ങുന്ന കാറിന് 2019 മുതൽ ഇ.എം.െഎ അടച്ചാൽ മതിയാകും. പരിമിതകാല ഒാഫറായിരിക്കും ഇതെന്നാണ് ഒൗഡിയുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.