ധനുഷ്​ വാക്കുപാലിച്ചു; കാലയിലെ ഥാർ ആനന്ദ്​ മഹീന്ദ്രക്ക്​

ചെ​ൈ​ന്ന: തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്​ രജനീകാന്ത്​ ചിത്രം കാല. സിനിമ കണ്ടെവരെല്ലാം മികച്ച അഭിപ്രായമാണ്​ കാലയെ കുറിച്ച്​ പറയുന്നത്​. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്​ കാലയും രജനീകാന്തുമല്ല. പകരം സിനിമയിലെ രജനീകാന്തി​​െൻറ സാരഥിയായ മഹീന്ദ്രയുടെ ഥാറാണ്​​.

സിനിമയിൽ രജനി ഉപയോഗിച്ച്​ ഥാർ തനിക്ക് നൽകുമോയെന്ന്​ ട്വിറ്ററിലുടെ മഹീന്ദ്ര ഉടമ ആനന്ദ്​ മഹീന്ദ്ര ചോദിച്ചിരുന്നു. സിനിമയുടെ മോഷൻ പോസ്​റ്റർ പുറത്തിറങ്ങിയപ്പോഴായിരുന്നു ആനന്ദ്​ മഹീന്ദ്രയുടെ ചോദ്യം. ഷൂട്ടിങ്​ കഴിഞ്ഞ ശേഷം ഥാർ നൽകാമെന്ന്​ സിനിമയുടെ നിർമാതാവ്​ ധനുഷ്​ ഇതിന്​ മറുപടിയും നൽകി. സിനിമയുടെ ഷൂട്ടിങ്​ പൂർത്തിയായ ഉടനെ ധനുഷ്​ വാക്ക്​ പാലിച്ചു. കാലയിൽ രജനിയുടെ സാരഥിയായ ഥാർ ജീപ്പ്​ ആനന്ദ്​ മഹീന്ദ്രക്ക്​ കൈമാറി.

ഥാർ ധനുഷ്​ കൈമാറിയ വിവരം ആനന്ദ്​ മഹീന്ദ്ര തന്നെയാണ്​ ട്വിറ്ററിലുടെ അറിയിച്ചത്​. മഹീന്ദ്രയുടെ ചെന്നൈയിലെ റിസേർച്ച്​ വാലിയിൽ വാഹനം സുരക്ഷിതമായുണ്ടെന്നും ആനന്ദ്​ മഹീന്ദ്ര ട്വീറ്റ്​ ചെയ്​തു. ചെന്നൈയിലെ മഹീന്ദ്രയുടെ ജീവനക്കാർ കാല സ്​റ്റൈലിൽ ഥാറിലിരിക്കുന്ന ചിത്രവും ആനന്ദ്​ മഹീന്ദ്ര പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Anand Mahindra Gets The Thar Used In Rajinikanth's Kaala Movie For His Auto Museum-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.