സ്വിഫ്​റ്റ്​ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തും

മാരുതി സുസുക്കി സ്വിഫ്​റ്റ്​ ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തും. ഫെബ്രുവരി ആദ്യവാരം നടക്കുന്ന ഡൽഹി ഒാ​േട്ടാ എക്​സ്​പോയിലായിരിക്കും സ്വിഫ്​റ്റി​​​​െൻറ ഇന്ത്യൻ അരങ്ങേറ്റം. കഴിഞ്ഞ വർഷം അവസാനം ജപ്പാനിൽ പുറത്തിറങ്ങിയ സ്വിഫ്​റ്റ്​ ഏപ്രിലിൽ യൂറോപ്യൻ വിപണിയി​ലുമെത്തിയിരുന്നു. നിലവിൽ ജപ്പാൻ, യുറോപ്പ്​, ആസ്​ട്രേലിയ വിപണികളിൽ സ്വിഫ്​റ്റിനെ സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്​.

രാജ്യാന്താര വിപണിയിൽ സ്​പോർട്​സ്​, ഹൈബ്രിഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിൽ സ്വിഫ്​റ്റ്​ ഇറങ്ങിയിട്ടുള്ളത്​. എന്നാൽ, ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കു​േമ്പാൾ ഇവിടത്തെ സാഹചര്യങ്ങളും കമ്പനി പരിഗണിക്കുമെന്നാണ്​ സൂചന. ആദ്യഘട്ടത്തിൽ ഹൈബ്രിഡ്​ സ്വിഫ്​റ്റ്​ ഇന്ത്യയിലെത്താനുള്ള സാധ്യത വിരളമാണ്​. 

1.4 ലിറ്റർ ബൂസ്​റ്റർ  ജെറ്റ്​ പെട്രോൾ എൻജിനുമായാണ്​ രാജ്യാന്തര വിപണിയിൽ സ്വിഫ്​റ്റ്​ അരങ്ങേറിയത്​. ഇന്ത്യയിൽ ബലേനൊ ആർ.എസിൽ ഉപയോഗിച്ചിരിക്കുന്ന 1 ലിറ്റർ ബൂസ്​റ്റർജെറ്റ്​ എൻജിനാകും കരുത്ത്​ നൽകുക. 1.2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനും പുതിയ സ്വിഫ്​റ്റിലുണ്ടാകും. മാരുതി വികസിപ്പിച്ച 1.5 ലിറ്റർ എൻജിൻ പുതിയ സ്വിഫ്​റ്റിലുടെ അരങ്ങേറുമെന്ന്​ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കമ്പനി പ്രതികരിച്ചിട്ടില്ല.
 

Tags:    
News Summary - 2018 Maruti Suzuki Swift Sport, Swift Hybrid Likely to Launch in India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.