പുതിയ വാഹനങ്ങള്‍ക്ക് റിവേഴ്സ കാമറകളും സെന്‍സറും നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍. വാഹനാപകട നിരക്ക് കുറക്കാനാണ് നടപടി. റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രാലയം സെക്രട്ടറി അഭയ് ദാംലേയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതുകുടാതെ സുരക്ഷക്കായി നിരവധി ആധുനിക സംവിധാനങ്ങള്‍ വരും നാളുകളില്‍ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. രാജ്യന്തര റോഡ് ഫെഡറേഷന്‍്റെ അടുത്ത വര്‍ഷത്തെ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദാംലെ പറഞ്ഞത് 1. വാഹനത്തിന്‍െറ വേഗത കുടുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന ബീപ്പ് ശബ്ദത്തോടുകൂടിയ അലാം നിര്‍ബന്ധമാക്കും
2. സീറ്റ് ബെല്‍റ്റ് വാണിങ്ങ് സംവിധാനം വാഹനങ്ങളി ഉള്‍പ്പെടുത്തണം
3. 2019ഓടെ എ.ബി.എസ്, ഇ.ബി.ഡി സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും
4. എയര്‍ബാഗുകളില്ലാത്ത വാഹനങ്ങള്‍ക്ക് വിലക്കുവരും
5. 2018 ഒക്ടോബര്‍ മുതല്‍ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനംവരും
6. ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റും യന്ത്രസഹായത്താലാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.