ഇനി ഇന്നോവ ഇല്ല; ക്രിസ്റ്റ മാത്രം

വാഹന മോഡലുകള്‍ പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന നിര്‍മ്മാതാക്കള്‍ക്കിടയില്‍ വാഹന ഉല്‍പ്പാദനം നിര്‍ത്തി മൊത്തം വിപണിയെ ആശങ്കപ്പെടുത്തുന്നതാണ് ടൊയോട്ടയുടെ ചരിത്രം. കണ്ടും കയറിയും കൊതി തീരും മുമ്പ് ക്വാളിസിനെ പിന്‍വലിച്ചിട്ടുണ്ട് കമ്പനി. ഇനിയെന്തെന്ന ചോദ്യത്തിന് പോലും ഉത്തരം നല്‍കാതെ. ഇപ്പോഴിതാ ഇന്നോവയെന്ന വി.ഐ.പി മോഡലിനേയും കമ്പനി പിന്‍വലിക്കുന്നു. ടൊയോട്ടയുടെ കര്‍ണ്ണാടക പ്ളാന്‍റില്‍ നിന്നാണ് അവസാന ഇന്നോവ പുറത്തിറക്കിയത്. പക്ഷെ ഒരുകാര്യത്തില്‍ ആശ്വസിക്കാം. പകരമെന്തെന്ന് വ്യക്തമായി പറഞ്ഞിട്ടാണീ പിന്‍വലിക്കല്‍. ക്രിസ്റ്റയെന്ന കൂടുതല്‍ ആഢംബരതികവാര്‍ന്ന വാഹനം ഇറക്കിയിട്ടുണ്ട് കമ്പനി. രൂപത്തിലും ഭാവത്തിലുമൊന്നും ക്രിസ്റ്റയും ഇന്നോവയും തമ്മില്‍ വലിയ അന്തരമൊന്നുമില്ല. ക്രിസ്റ്റയില്‍ കൂടുതല്‍ ഫീച്ചറുകള്‍ വന്നു,വില കൂടി. വിടപറയുന്നത് ഇന്ത്യന്‍ മധ്യവര്‍ഗത്തെ ഏറെ മോഹിപ്പിച്ച വാഹനമാണ്. യാത്രാ സുഖത്തിന്‍െറ അവസാന വാക്കായാണ് പലരും ഇന്നോവയെ കണ്ടിരുന്നത്.  അല്‍പ്പം സങ്കടത്തോടെയാണെങ്കിലും ഇന്നോവക്ക് വിട പറയുകയാണ് വാഹന ലോകം.

അവസാനത്തെ ഇന്നോവ പുറത്തിറക്കുന്നു
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.