കരുതിയൊരുങ്ങി കെ.യു.വി

മഹീന്ദ്രയുടെ കുഞ്ഞന്‍ എസ്.യു.വി, കെ.യു.വി 100 (കെ.യു.വി വണ്‍ ഡബിള്‍ ഒ എന്ന് കമ്പനി പറയും) വിപണിയിലത്തെി. 4.42 ലക്ഷം മുതലാണ് വില. ഏഴ് വേരിയന്‍െറുകളാണ് വാഹനത്തിനുള്ളത്. ബേസ് മോഡല്‍ K2,പിന്നെ K2+,K4,K4+,K6,K6+ എന്നിങ്ങനെ പോകും. ഏറ്റവും ഉയര്‍ന്ന മോഡലാണ് K8. പെട്രോള്‍ വേരിയന്‍െറിന്‍െറ വില 4.42 ലക്ഷത്തില്‍ തുടങ്ങി 5.91ല്‍ അവസാനിക്കും. 5.22 ലക്ഷം മുതലാണ് ഡീസലിന് വില തുടങ്ങുക. 6.76 ലക്ഷം വരെ ഇത് തുടരും. മഹീന്ദ്രയുടെ ചെന്നയിലെ റിസര്‍ച്ച് വാലിയിലാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മാരുതി സെലേറിയോ, ഹ്യൂണ്ടായ് ഗ്രാന്‍റ് ഐ10, മാരുതി സ്വിഫ്റ്റ് തുടങ്ങിയവയോടാണ് മത്സരം. മെലിഞ്ഞുണങ്ങിയ ഗ്രില്ലുകള്‍, എല്‍.ഇ.ഡി കൂട്ടിയിണക്കിയ വലിയ ഹെഡ്ലൈറ്റുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, ഒഴുകിയിറങ്ങുന്ന റൂഫ് ലയിനുകള്‍ ഷെവി ബീറ്റിനെ അനുസ്മരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ പ്രത്യേകതകള്‍. എ.ബി.എസ്, ഇ.ബി.ഡി എന്നിവ സ്റ്റാര്‍ഡേര്‍ഡാണ്. എം ഫാല്‍ക്കന്‍ ഫാമിലിയില്‍പെട്ട മഹീന്ദ്രയുടെ സ്വന്തം എഞ്ചിനാണ് കെ.യു.വിക്ക്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 82ബി.എച്ച്.പി ഉല്‍പ്പാദിപ്പിക്കും. 1.2 മൂന്ന് സിലിണ്ടര്‍  ഡീസല്‍ എഞ്ചിന്‍ 77ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തനാണ്. 2+3,3+3 എന്നീ സീറ്റ് അറേഞ്ച്മെന്‍റില്‍ വാഹനം ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.