കപ്പലുരുക്കി ഒരുക്കിയ ബൈക്ക്

ദേശസ്നേഹം പലവകയിലിങ്ങനെ വഴിഞ്ഞൊഴുകുന്ന കാലത്താണ് ബജാജിന് ആ ബുദ്ധി ഉദിക്കുന്നത്. തങ്ങളുടെ കച്ചവടം കൊഴുപ്പിക്കാനും ഈ സ്നേഹം ഇത്തിരി ഉപയോഗിക്കാമെന്ന്. 1961ല്‍ ഇന്ത്യന്‍ സൈന്യത്തിന്‍െറ ഭാഗമായ ആദ്യ വിമാന വാഹിനി കപ്പലാണ് ഐ.എന്‍.എസ് വിക്രാന്ത്. പതിറ്റാണ്ടുകള്‍ നമ്മുടെ നാടിനെ സേവിച്ച വിക്രാന്ത് നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്തു. 1997ല്‍ ഡീകമ്മീഷന്‍ ചെയ്തപ്പോള്‍ ഇവനെ ഏറ്റെടുത്തത് ബജാജ് ആയിരുന്നു. എന്തായിരുന്നു കമ്പനിയുടെ ഉദ്ദേശ്യമെന്ന് എതിരാളികള്‍ക്കുള്‍പ്പടെ അന്ന് മനസിലായില്ല. ഇപ്പോഴാണ് ആ രഹസ്യം പുറത്തായത്. കമ്പനി തന്നെയാണത് പുറത്ത് വിട്ടത്. തങ്ങളുടെ പുതിയ മോഡലായ ‘വി’ നിര്‍മ്മിച്ചിരിക്കുന്നത് വിക്രാന്തിനെ ഉരുക്കിയാണെന്നാണ് ബജാജ് പറയുന്നത്. നിര്‍മ്മിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ എല്ലാ ഭാഗവുമല്ല. ടാങ്ക് മാത്രം.

വിക്രാന്തിന്‍െറ ഓര്‍മയിലാണ് ‘വി’എന്ന പേര് നല്‍കിയിരിക്കുന്നത്. മുഴുവന്‍ പേര് V15. ഇതൊരു ക്രൂസര്‍ എന്നതിനേക്കാള്‍ കഫേറേസര്‍ മോഡലാണ്. താഴ്ന്ന സീറ്റിങ്ങ് പൊസിഷനാണ്. 780 എം.എം ഉയരമാണ് സീറ്റിനുള്ളത്. 18 ഇഞ്ച് ടയര്‍ മുന്നിലും 16ഇഞ്ച് പിന്നിലുമായി നല്‍കിയിരിക്കുന്നു. ഡിസ്കവറിനേക്കാള്‍ 10mm കൂടിയ വീല്‍ബേസാണ്. ഒക്കെ ചേരുമ്പോള്‍ അല്‍പ്പം പതിഞ്ഞ രൂപം എല്ലാവര്‍ക്കും പിടിക്കണമെന്നില്ല. എഞ്ചിന്‍ വിശേഷങ്ങളിലേക്ക് വന്നാല്‍ എയര്‍കൂള്‍ഡ് DTSi 150cc ഇരട്ട വാല്‍വ് നാല് സ്ട്രോക്ക് എന്നതാണ് പ്രത്യേകതകള്‍. 11.8 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. വില 62,000.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.