2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഏര്‍പ്പെടുത്തിയ നിരോധം സുപ്രീംകോടതി എടുത്തുകളഞ്ഞു. ഇത്തരം കാറുകള്‍ക്ക് ഒരു ശതമാനം ഹരിത സെസ് ഈടാക്കുമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി നിരോധം എടുത്തുകളഞ്ഞത്. അതേസമയം, 2000 സി.സിക്ക് താഴെയുള്ള ഡീസല്‍ കാറുകളും ഹരിത സെസ് ചുമത്തി നിരത്തിലിറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഹരിത സെസ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് അടക്കണമെന്നും അതിനായി മാത്രം ബോര്‍ഡ് പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി ഡീസല്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലികമായി നിരോധമേര്‍പ്പെടുത്തിയത്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം പത്തിരട്ടി വര്‍ധിച്ച സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി നിരോധം. ഡീസല്‍ വാഹനങ്ങളാണ് ഡല്‍ഹി മലിനീകരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു അവക്കെതിരായ നടപടി. മലിനീകരണത്തിന്‍െറ പേരില്‍ പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഏഴിനാണ് ട്രൈബ്യൂണല്‍ ആദ്യ വിലക്ക് ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.