ആള്‍ട്ടോ ലോകത്ത് ഏറ്റവും അധികം വില്‍ക്കുന്ന ചെറു കാര്‍

മാരുതി സുസുക്കിക്ക് മറ്റൊരു നേട്ടം കൂടി. 2014ല്‍ ലോകത്ത് ഏറ്റവും അധികം വില്‍ക്കപ്പെട്ട ചെറു കാറായി മാരുതി സുസുക്കിയുടെ ആള്‍ട്ടോ തെരഞ്ഞെടുക്കപ്പെട്ടു. ഫോക്സ്വാഗന്‍, ടൊയോട്ട, ഹോണ്ട തുടങ്ങിയവയെയാണ് ആള്‍ട്ടോ പിന്നിലാക്കിയത്. 2014ല്‍ 264,544 ആള്‍ട്ടോ യൂനിറ്റുകളാണ് വിറ്റത്. ഫോക്സ്വാഗന്‍ ഗോള്‍ഫ് -2,55,044 (ജര്‍മനി), ദൈഹത്സു ടാന്‍ന്‍േറാ-2,34,456 (ജപ്പാന്‍), ടൊയോട്ട അക്വാ-2,33,209 (ജപ്പാന്‍), ഹോണ്ട ഫിറ്റ് 2,02,838 (ജപ്പാന്‍) എന്നിവയാണ് വില്‍പനയില്‍ തൊട്ടുപിന്നിലുള്ള മറ്റു ചെറു കാറുകള്‍. 2014 വരെ ഈ ബഹുമതി ഫോക്സ്വാഗന്‍ ഗോള്‍ഫിനായിരുന്നു. ഒമ്പത് വര്‍ഷമായി രാജ്യത്ത് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് ആള്‍ട്ടോയാണ്. 2011ല്‍ മൂന്നു ലക്ഷം യൂനിറ്റുകള്‍ വിറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.