ഗുരുതര തകരാര്‍; സിറ്റിയും മൊബീലിയോയും തിരിച്ചുവിളിക്കും

ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലുകളായ സിററിയും മൊബീലിയോയും തിരിച്ചുവിളിക്കും. ഫ്യൂവല്‍ സിസ്റ്റത്തിലെ തകരാര്‍ പരിഹരിക്കുകയാണ് ലക്ഷ്യം. 2013 ഡിസംബറിനും 2015 ജൂലൈക്കും ഇടയില്‍ നിര്‍മ്മിച്ച 64,428 ഡീസല്‍ സിറ്റി വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഒപ്പം ജൂണ്‍ 2014നും ജൂലൈ 2015നും ഇടയില്‍ പുറത്തിറക്കിയ 25,782 മൊബീലിയോയും മടക്കി വിളിക്കും. ഹോണ്ട നല്‍കുന്ന വിവരമനുസരിച്ച് അല്‍പ്പം ഗുരുതരമാണ് പ്രശ്നം. ഉപയോഗിക്കാത്ത ഇന്ധനം തിരികെ ടാങ്കിലേക്ക് കൊണ്ടുവരുന്ന പൈപ്പിനാണ് തകരാര്‍. ഓട്ടത്തിനിടെ ഈ പൈപ്പ് താഴെ വീഴാനും ഇനന്ധ ചോര്‍ച്ച ഉണ്ടാകാനും എഞ്ചിന്‍ തകരാറിനും കാരണമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തകരാര്‍ ഹോണ്ടയുടെ അംഗീകൃത ഡീലര്‍മാര്‍ വഴി സൗജന്യമായി പരിഹരിക്കും. ഡിസംബര്‍ 19 മുതല്‍ വാഹനങ്ങള്‍ തിരിച്ച് വിളിച്ച് തുടങ്ങും. വാഹന ഉടമസ്ഥരെ കമ്പനി അധികൃതര്‍ നേരിട്ട് വിവരമറിയിക്കും. കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ പുതുതായി ആരംഭിച്ച മൈക്രോ സൈറ്റില്‍ വെഹിക്ക്ള്‍ ഐഡന്‍െറിഫിക്കേഷന്‍  നമ്പര്‍ രേഖപ്പെടുത്തിയാല്‍ വാഹനം തകരാറുള്ളതാണോ എന്നറിയാം. കഴിഞ്ഞ ഒക്ടോബറില്‍ ഹോണ്ട സിറ്റി സി.വി.ടികളെ ഗിയര്‍ബോക്സ് തകരാര്‍ കാരണം തിരിച്ച് വിളിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.