ടാറ്റ സിക്ക

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് കൈറ്റിന്‍െറ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കൈറ്റെന്ന കോഡ് നെയിമില്‍ അറിയപ്പെട്ടിരുന്ന വാഹനത്തിന്‍െറ യഥാര്‍ധ വിശേഷങ്ങള്‍ ഇപ്പോള്‍ കമ്പനി പുറത്ത് വിട്ടിരിക്കുന്നു. പുതിയ വാഹനത്തിന്‍െറ പേര് സിക്ക(ZICA). പ്ളാറ്റ്ഫോമും എഞ്ചിനും ഡിസൈനും തുടങ്ങി പുതുപുത്തനാണ് സിക്ക. സെലേറിയോ, ഗ്രാന്‍റ് ഐ 10, ബീറ്റ് തുടങ്ങിയവയോടാണ് മത്സരം. മൂന്ന് ലക്ഷം മുതല്‍ മുകളിലോട്ടാണ് വില. പെട്രോള്‍ ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തിനുണ്ടാകും. 1.2ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ടാറ്റയുടെ ഏറ്റവും പുതിയ റിവട്രോണ്‍ ഫാമിലിയില്‍ പെട്ടതാണ്. 83.8ബി.എച്ച്്പി കരുത്ത് ഇവന്‍ ഉല്‍പ്പാദിപ്പിക്കും.

1.0ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 69ബി.എച്ച്.പി പുറപ്പെടുവിക്കാന്‍ പ്രാപ്തമാണ്. നീളം,വീതി,ഉയരം എന്നിവ യഥവക്രമം 3746, 1647, 1535 എം.എം എന്നിങ്ങനെയാണ്. വീല്‍ബേസാകട്ടെ 2400 മില്ലീമീറ്ററും. 14 ഇഞ്ച് അലോയ്വീലുകള്‍, എട്ട് സ്പീക്കറോടുകൂടിയ ടാറ്റയുടെ പുതിയ കണക്ട് നെക്സ്റ്റ് ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ സംവിധാനങ്ങളും സിക്കയിലുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.