ഡല്‍ഹിയില്‍ പത്തു വര്‍ഷത്തിലേറെ പഴകിയ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്

പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തുകളിലിറക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഡെന്‍മാര്‍ക്, ബ്രസീല്‍, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നടപടികളിലാണെന്നും ട്രൈബ്യൂണല്‍ ചെയര്‍പേഴ്സന്‍ ജസ്റ്റിസ് സ്വതന്ത്രര്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണം പരിശോധിക്കണമെന്നും ട്രൈബ്യൂണല്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇതോടെ, ടാക്സികളുള്‍പ്പെടെ 10 ലക്ഷത്തിലധികം വാഹനങ്ങള്‍ ഡല്‍ഹി നിരത്തുകളില്‍നിന്ന് അപ്രത്യക്ഷമായേക്കും. ജീവിക്കാനുള്ള അവകാശത്തിലെ മുഖ്യഘടകങ്ങളിലൊന്നാണ് ആരോഗ്യമെന്നും വാണിജ്യപദ്ധതികളേക്കാള്‍ പ്രാധാന്യം അതര്‍ഹിക്കുന്നുണ്ടെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ എണ്ണം സമര്‍പ്പിക്കാനും ബെഞ്ച് സര്‍ക്കാറിനോടാവശ്യപ്പെട്ടു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ ട്രൈബ്യൂണല്‍ നേരത്തേ നിരോധിച്ചിരുന്നു. എന്നാല്‍, ഇതില്‍ കാര്യമായ നടപടി ഉണ്ടായിട്ടില്ളെന്നത് വേദനജനകമാണെന്നും ബെഞ്ച് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.