ഹ്യൂണ്ടായുടെ കടും വെട്ടുകളും ഫോക്സ്വാഗന്‍െറ മോഡേന്‍ അറ്റാക്കും ഏറ്റ് വശംകെട്ടിരിക്കുകയാണ് മാരുതി. ഒരു വശത്ത് നിന്ന് എലൈറ്റും ആക്ടീവും നടത്തുന്ന ആക്രമണം, മറുവശത്ത് പോളോയുടെ നേതൃത്വത്തിലുള്ള വിദേശ നിര. എന്തെങ്കിലും കടുത്ത നീക്കം നടത്തിയില്ളെങ്കില്‍ പിടിച്ച് നില്‍ക്കാനാകില്ളെന്ന് മാരുതിക്കറിയാം. സ്വിഫ്റ്റിലൂടെ ഹാച്ചുകളില്‍ നേടിയെടുത്ത അപ്രമാദിത്വം പതുക്കെ നഷ്ടമാകുന്നത് തിരിച്ചറിഞ്ഞ് തുറുപ്പ്ഗുലാനെ എത്തിക്കാനൊരുങ്ങുകയാണ് മാരുതി. 2015 മാര്‍ച്ചില്‍ നടന്ന ജെനീവ മോട്ടോര്‍ ഷോയില്‍ iK2 എന്ന പുതിയ കണ്‍സെപ്ട് വെര്‍ഷന്‍ ഹാച്ച്ബാക്ക് മാരുതി അവതരിപ്പിച്ചിരുന്നു. YRA എന്നായിരുന്നു കോഡ് നെയും. വാഹനം കണ്ടവരൊക്കെ വിചാരിച്ചു ഇവന്‍ വരാനിത്തിരി വൈകുമെന്ന്. എന്നാല്‍ മത്സരച്ചൂടും വരാനിരിക്കുന്ന ഹോണ്ടയൂടെ ജാസുയര്‍ത്തുന്ന ഭീഷണിയുമൊക്കെ കണക്കിലെടുത്ത് YRA നേരത്തെ എത്തുമെന്നാണ് സൂചന. നേരത്തെ എന്ന് പറഞ്ഞാല്‍ അടുത്ത മാസം. അതേന്ന് 2015 മേയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.