സിറ്റിയെ വെല്ലുമോ യാരിസ്​

മിഡ്​ സൈസ്​ സെഡാൻ സെഗ്​മ​െൻറിൽ സിറ്റിക്കും സിയാസിനും വെല്ലുവിളിയുമായി ​ടോയോട്ടയുടെ പുതിയ കാർ. ആഗോളവിപണിയിലുള്ള യാരിസായിരിക്കും മിഡ്​ സൈ്​ സെഡാൻ സെഗ്​മ​െൻറിൽ ഇന്ത്യയിലേക്ക്​ എത്തുക. ചിത്രങ്ങൾ പുറത്ത്​ വിട്ടാണ്​ ടോയോട്ട കാറി​​െൻറ വരവറിയിച്ചത്​. പതിനാലാമത്​ ന്യൂഡൽഹി ​ഒാ​േട്ടാ എക്​​സ്​പോയിലായിരിക്കും ടോയോട്ട കാറിനെ പ്രദർശിപ്പിക്കുക.

രണ്ട്​ വാഹനങ്ങൾ ടോയോട്ട ഇന്ത്യൻ വിപണിയിൽ ഇൗ വർഷം അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ആഗോള വിപണിയിലുള്ള യാരീസ്​ വയോസ്​ എന്ന പേരിലാവും ഇന്ത്യൻ വിപണിയിലേക്ക്​ എത്തുക. സെഡാനൊപ്പം യാരിസി​​െൻറ ഹാച്ച്​ബാക്ക്​ വകഭേദവും വിപണിയിലെത്തിക്കുമെന്നാണ്​ പ്രതീക്ഷ. യാരീസ്​ സെഡാൻ സിറ്റി, സിയാസ്​, വെർണ, വെ​േൻറാ തുടങ്ങിയ വാഹനങ്ങളുമായി എറ്റുമുട്ടു​​േമ്പാൾ ഹാച്ച്​ബാക്ക്​ ബലേനൊ, ​െഎ 20 തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും ഏറ്റുമുട്ടുക.

നിലവിൽ തായ്​ലാൻറ്​ വിപണിയിലുള്ള വാഹനത്തിൽ നിന്ന്​ 87  ബി.എച്ച്​.പി കരുത്ത്​ പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിൽ 1.2 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമായിട്ടായിരിക്കും കാർ വിപണിയിലെത്തുക.

Tags:    
News Summary - ​Toyota Yaris in auto expo 2018-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.