മുംബൈ: 2016 ടൊയോേട്ടായെ സംബന്ധിച്ചടുത്തോളം നല്ല വർഷമായിരിന്നു. ഇൗ വർഷം ടൊയോട്ട രണ്ട് പുതിയ മോഡലുകളെ വിപണിയിലിറക്കി. ഇതിനൊടപ്പം തന്നെ ഇന്നോവയുടെ ക്രിസ്റ്റയും പുതിയ ഫോർച്യൂണറും ടൊയോട്ടയുടെ ഉൽപ്പന്ന നിരയിലുണ്ട്. 2017ൽ നിരവധി മോഡലുകളുമായാണ് ടൊയോട്ട രംഗത്തെത്തുന്നത്. കോംപാക്ട് എസ്.യു.വി മിഡ് സൈസ് സെഡാൻ എന്നീ മേഖലയിലേക്കും ഇൗ വർഷം ടൊയോട്ട കടന്ന് വരും. വിവോസ് ആയിരിക്കും കമ്പനിയുടെ മിഡ് സൈസ് സെഡാൻ. കോംപാക്്ട് എസ്.യു.വിയെ കുറിച്ച് കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല.
വിവോസ്
മാസങ്ങൾക്ക് മുമ്പ് തന്നെ മിഡ് സൈസ് സെഡാനായ വിവോസിനെ ടൊയോട്ട ടെസ്റ്റ് ചെയ്തിരിന്നു. എന്നാൽ 2017ലാണ് കാറിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. 2016 ഡൽഹി ഒാേട്ടാ എക്സ്പോയിലാണ് ആദ്യമായി വിവോസിനെ അവതരിപ്പിക്കുന്നത്. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യൂണ്ടായി വെർണ എന്നിവയോടാവും വിവോസ് നേരിേട്ടറ്റുമുട്ടുക. കാറിെൻറ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടിലെങ്കിലും മിക്സ് സെഡാൻ വിപണിയിൽ സാന്നിധ്യമുറപ്പിക്കുന്നതിെൻറ ഭാഗമായാണ് പുതിയ കാറിനെ ടൊയോട്ട രംഗത്തിറക്കുന്നത്. കോറോളയുമായും, കാംറിയുമായാണ് വിവോസിന് സാമ്യം.എകദേശം എഴു മുതൽ 12 ലക്ഷം വരെയാവും വാഹനത്തിെൻറ വില.
പ്രയസ്
ടൊയോേട്ടായുടെ ഗ്ലോബൽ ആർകിടെക്ചറിെൻറ ഡിസൈനിങ് മികവുമായെത്തുന്ന വാഹനമാണ് പുതിയ പ്രയസ്. വാഹനത്തിെൻറ ഇൻറിരയറിലും എക്സ്റ്റീരിയറിലും കാതാലായ മാറ്റങ്ങൾ ടൊയോട്ട വരുത്തിയിരിക്കുന്നു. പുതിയ പ്രയസ് പ്രീമയം ലുക്കിലാണ് ടൊയോട്ട പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഹെഡ്ലാമ്പ്, സ്കൾപേറ്റഡ് ഫ്രണ്ട് ബംബർ, ഷാർപ്പ് ലുക്കിങ് എൽ.ഇ.ഡി ടെയിൽ ലാമ്പ് എന്നിവയെല്ലാമാണ് പ്രത്യേകതകൾ.
1.8 ലിറ്ററിെൻറ 4 സിലിണ്ടർ വി.വി.ടി.െഎ പെട്രോൾ എഞ്ചിനാണ് കാറിന്. ഇതിനൊപ്പം ഇലക്ട്രിക് മോേട്ടാറും നൽകിയിരിക്കുന്നു. പെട്രോൾ എഞ്ചിൻ 97bhp പവറും ഇലക്ട്രിക് മോേട്ടാർ 71bhp പവറും നൽകും. ഇന്ധനക്ഷമത പുതിയ പ്രയസിൽ 18 ശതമാനം ടൊയോട്ട വർധിപ്പിച്ചിട്ടുണ്ട്. നിക്കൽ മെറ്റൽ ഹെബ്രിഡ് ബാറ്ററിയാണ് പ്രയസിന്. മുൻപുണ്ടയിരുന്ന ബാറ്ററിയേക്കാളും കൂടുതൽ ഇൗട് നിൽക്കുന്നതും, പെെട്ടന്ന് ചാർജാവുന്നതുമാണ് പുതിയ ബാറ്ററി. 2017 ആദ്യം പുറത്തിറങ്ങുന്ന കാറിന് പ്രതീക്ഷിക്കുന്ന വില 35 ലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.