വെന്യുവിനേയും ബ്രെസയേയും വിറപ്പിക്കാൻ ടോയോട്ട റെയ്​സ്​

ടോയോട്ടയുടെ ചെറു എസ്​.യു.വി റെയ്​സ്​ ജാപ്പനീസ്​ വിപണിയിൽ പുറത്തിറക്കി. ഏകദേശം 10.9 ലക്ഷം രൂപയാണ്​ എസ്​.യു.വിയു ടെ ജപ്പാനിലെ വില. 2022ൽ റെയ്​സ്​ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ടോയോട്ടയുടെ സബ്​ ബ് രാൻഡായ ഡയ്​ഹട്​സുവാണ്​ റെയ്​സിനെ വികസിപ്പിച്ചത്​. ഡി.എൻ.ജി.എ പ്ലാറ്റ്​ഫോമിലാണ്​ നിർമാണം. നാല്​ മീറ്ററിൽ താഴെയുള്ള മിഡ്​സൈസ്​ എസ്​.യു.വിയാണ്​ റെയ്​സ്​. 2022ൽ ബംഗളൂരു പ്ലാൻറിലാണ്​ എസ്​.യു.വിയുടെ നിർമാണം നടത്തുക.

1.0 ലിറ്റർ ടർബോ ചാർജ്​ഡ്​ എൻജിനിൻെറ കരുത്തിലാവും റെയ്​സ്​ എത്തുക. 98 പി.എസ്​ പവറും 140 എൻ.എം ടോർക്കും എൻജിൻ നൽകും. സി.വി.ടിയായിരിക്കും ട്രാൻസ്​മിഷൻ. ഫോർ വീൽ ഡ്രൈവ്​ ഓപ്​ഷനുമായെത്തുന്ന ഇന്ത്യയിലെ ആദ്യ മിഡ്​ സൈസ്​ എസ്​.യു.വിയായിരിക്കും റെയ്​സ്​.

അപകട മുന്നറിയിപ്പ്​ സംവിധാനം, അപകടം ഒഴിവാക്കുന്ന ബ്രേക്കിങ് സംവിധാനം​, പാർക്ക്​​ അസിസ്​റ്റ്​, ക്രൂയീസ്​ കൺട്രോൾ എന്നീ സംവിധാനങ്ങൾ എസ്​.യു.വിയിൽ ടോയോട്ട ഉൾപ്പെടുത്തും. ഒമ്പത്​ ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും ഏഴ്​ ഇഞ്ച്​ ടി.എഫ്​.ടി എൽ.ഇ.ഡി ഡിജിറ്റൽ സ്​പീഡോമീറ്ററും ഇൻറീരിയറിലെ സവിശേഷതകളാണ്​.

Tags:    
News Summary - Toyota Raize Revealed In Japan-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.