മുംബൈ: ടോയോട്ടയുടെ പ്രീമിയം സെഡാൻ ആൾട്ടിസ് മുഖം മിനുക്കി മാർച്ചിൽ ഇന്ത്യൻ വിപണിയിലെത്തും. വലിയ മാറ്റങ്ങൾ അവകാശപ്പെടാൻ ഇല്ലെങ്കിലും ചെറിയ മാറ്റങ്ങൾ വരുത്താൻ കമ്പനി മുതിർന്നിട്ടുണ്ട്. എക്സറ്റീരിയർ കുറച്ച് കൂടി അഗ്രസീവാക്കാൻ ടോയോട്ട ശ്രമിച്ചിട്ടുണ്ട്. മുൻഭാഗത്തെ വീതി കുറഞ്ഞ ഗ്രില്ല് വാഹനത്തിന് പരുക്കൻ ലുക്ക്സമ്മാനിക്കുന്നുണ്ട്. ഫോർച്യൂണറിലേതിന് സമാനമായി ബൈ–ബീം എൽ.ഇ.ഡി ഹെഡ്ലൈറ്റാണ് കാറിന് ഉണ്ടാവുക. പിൻഭാഗത്തിന് എൽ.ഇ.ഡി ടെയിൽ ലാമ്പും നൽകിയിട്ടുണ്ട്.
ഇൻറീരിയറിലും നിരവധി മാറ്റങ്ങൾ പ്രകടമാണ്. സെൻറൽ കൺസോളിെൻറ ഡിസൈനിലും ചെറുതായി മാറ്റം വരുത്തിയിട്ടുണ്ട്. വലുപ്പമേറിയ ടച്ച് സ്ക്രീൻ ഇഫോടെയിൻമെൻറ് സിസ്റ്റം , റോട്ടറി സ്വിച്ചുകൾ എന്നിവ നൽകിയിട്ടുണ്ട്. ഇതൊഴിച്ച് മറ്റു മാറ്റങ്ങളൊന്നും കോറോളയുടെ ഇൻറീരിയറിന് അവകാശപ്പെടാനില്ല.
1.4 ലിറ്റർ ഡീസൽ എഞ്ചിനും 1.8 ലിറ്റർ പെട്രോൾ എഞ്ചിനുമാണ് കാറിനുണ്ടാവുക. പെട്രോൾ എഞ്ചിൻ 140 ബി.എച്ച്.പി കരുത്ത് നൽകുേമ്പാൾ ഡീസൽ എഞ്ചിൻ 88 ബി.എച്ച്.പി കരുത്ത് പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.