ഹൈബ്രിഡ് കാംമ്രി

നാം അത്രയൊന്നും പരിഗണിക്കാത്ത വാഹനങ്ങളിലൊന്നാണ് ടൊയോട്ട കാംമ്രി. നിരത്തുകളിൽ അപൂർവമായി മാത്രം കാണ​െപ് പടുന്ന വാഹനംകൂടിയാണിത്. ഇനി അമേരിക്കയിലൊന്ന് ചെന്നുനോക്കൂ. വർഷങ്ങളായി യു.എസ് വിപണിയിലെ ഏറ്റവും വിൽപനയുള്ള സെഡാൻ ബെൻസോ ബി.എം.ഡബ്ല്യുവോ അമേരിക്കക്കാരുടെ സ്വന്തം ഫോർ​ഡോ അല്ല. അത് ടൊയോട്ട കാംമ്രിയെന്ന അതികായനാണ്.

അമേരിക്കയിൽ ഏറ്റവും വിറ്റഴിയുന്ന വാഹനങ്ങൾ ഫോർഡ് റേഞ്ചർ, ടൊയോട്ട ഹൈലക്സ് പോലെയുള്ള ട്രക്കുകളാണെങ്കിലു ം സെഡാനുകളുടെ കാര്യംവരുേമ്പാൾ കാംമ്രികളോടുള്ള സ്നേഹം ദൃശ്യമാണ്. പറഞ്ഞുവന്നത് കാംമ്രിയൊരു സംഭവമാണെന്നാണ്. വിലകൂടുതൽ എന്നതായിരിക്കാം കാംമ്രികളിൽനിന്ന് അകലം പാലിക്കാൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. പുതിയ തലമുറ ടൊ​േയാട്ട കാംമ്രിയുടെ വില 36.95 ലക്ഷമാണ്. ഇത്രയും പണം മുടക്കാൻ ശേഷിയുള്ള ഇന്ത്യൻ ഉപഭോക്താവ് എപ്പോഴും ചിന്തിക്കുക ബെൻസിനേയും ബി.എം.ഡബ്ല്യുവിനേയും ഒാഡിയേയും കുറിച്ചായതും കാംമ്രിക്ക് തിരിച്ചടിയാണ്. പക്ഷേ, ടൊയോട്ടയെന്ന െഎതിഹാസിക നിർമാതാവിനെ അടുത്തറിയുന്നവർ കാംമ്രികളെ തള്ളിപ്പറയാൻ സാധ്യതയില്ല.

മുടക്കുന്ന ഒാരോ ൈപസക്കും തുല്യമായ മൂല്യം തിരിച്ചുനൽകുന്ന അവരുടെ പാരമ്പര്യത്തി​​െൻറ ഉത്തമോദാഹരണമാണ് കാംമ്രി. ടൊയോട്ടയുടെ പുത്തൻ ഗ്ലോബൽ ആർക്കിടെക്ചറിലാണ് 2019 കാംമ്രി മോഡൽ നിർമിച്ചിരിക്കുന്നത്. വാഹനത്തി​​െൻറ തറയുമായുള്ള പിടിത്തം വർധിപ്പിക്കാനും കൂടുതൽ സ്ഥിരത നൽകാനും ഇത് സഹായിക്കും. മുന്നിലെ വലിയ എയർ ഇൻടേക്ക്, മെലിഞ്ഞ എൽ.ഇ.ഡി ഹെഡ്​ലൈറ്റുകൾ, പിന്നിലെ ഉയർന്ന ബൂട്ട്​ലിഡ് തുടങ്ങിയവ പുറത്തെ പ്രത്യേകതകളാണ്. പഴയതിൽനിന്ന് വ്യത്യസ്തമായി ഹൈബ്രിഡ് എൻജിൻ മാത്രമായാണ് കാംമ്രിയുടെ വരവ്.

2.5 ലിറ്റർ പെട്രോൾ എൻജിൻ 178 എച്ച്.പി കരുത്തും 221 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ഇതോ​െടാപ്പം 120 എച്ച്.പി ഇലക്ട്രിക് മോേട്ടാർ കൂടിയാകുേമ്പാൾ 218 എച്ച്.പിയെന്ന മികച്ച ശേഷിയുള്ള വാഹനമായി കാംമ്രി മാറും. ഇത്രയും വലുതും കരുത്തേറിയതുമായ വാഹനത്തി​​െൻറ ഇന്ധനക്ഷമത 23.27 കിലോമീറ്ററാണ്. ഒാേട്ടാമാറ്റിക് സി.വി.ടി ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. നോർമൽ, സ്​​േപാർട്ട്, ഇക്കോ മോഡുകളും വാഹനത്തിനുണ്ട്. പുതിയ കാലത്തിന് ചേരുന്ന തികച്ചും ആധുനിക വാഹനമാണിത്.

ക്ലൈമറ്റിക് കൺ​േട്രാൾ എ.സി മൂന്ന് സോണുകളായി നിയന്ത്രിക്കാനാവുന്നതാണ്. എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, മെമ്മറിയോടുകൂടിയ വ​​െൻറിലേറ്റഡ് പവർ സീറ്റുകൾ, ഒമ്പത് സ്പീക്കറുള്ള ജെ.ബി.എൽ മ്യൂസിക് സിസ്​റ്റം, വാഹനത്തി​​െൻറ പ്രാഥമിക വിവരങ്ങൾ നൽകുന്ന ഹെഡ്അപ്​ ഡിസ്​പ്ലേ, പിന്നിലെ ആം റെസ്​റ്റിൽ നൽകിയിരിക്കുന്ന ഇലക്​​േട്രാണിക്​​ ക്രമീകരണങ്ങൾ, സൺറൂഫ് തുടങ്ങിയവ കാംമ്രിയെ ഉപയോഗിക്കാൻ സുഖമുള്ളതും എളുപ്പമുള്ളതുമാക്കുന്നു. ഒമ്പത് എയർബാഗുകളാണ് സുരക്ഷക്കായി നൽകിയിരിക്കുന്നത്. എ.ബി.എസ്, ഇബി.ഡി, ട്രാക്​ഷൻ കൺട്രോൾ, സ്​റ്റെബിലിറ്റി കൺട്രോൾ, െഎസോഫിക്സ് ചൈൽഡ് സീറ്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ് നിറങ്ങളും മനോഹരമായ ലെതർ അപ്പോൾസറിയുമൊക്കെയായി സുന്ദരമായൊരു നിർമിതികൂടിയാണ് കാംമ്രി.

Tags:    
News Summary - toyota camry hybrid -Hotwheels News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.