?????? ????? ??

ടെസ്​ല കുതിക്കുകയാണ്​, പത്ത്​ ലക്ഷവും കടന്ന്​

ഇലക്​ട്രിക് കാറുകളുടെ​ ലോകത്ത്​ വിപ്ലവം തീർത്ത ടെസ്​ല പത്ത്​ ലക്ഷം എന്ന നാഴികക്കല്ല്​ പിന്നിട്ടു. 12 വർഷം കെ ാണ്ടാണ്​ അമേരിക്കൻ കമ്പനി പത്ത്​ ലക്ഷം കാറുകൾ പുറത്തിറക്കിയത്​. ‘മോഡൽ ​വൈ’ എന്ന കാർ നിർമിച്ചാണ്​ ഒരു മില്യൻ ത ികച്ചത്​.

പത്ത്​ ലക്ഷം വാഹനങ്ങൾ നിർമിച്ച വിവരം ടെസ്​ല സി.ഇ.ഒ ഇലോൺ മസ്​ക്​ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കാലിഫോർണിയയിലെ ഫാക്​ടറിയിൽനിന്ന്​ ഈ വാഹനം മാർച്ച്​ പത്തിന്​​ പുറത്തിറങ്ങി.

ടെസ്​ല ജീവനക്കാർ മോഡൽ വൈ കാറിനൊപ്പം

നിലവിൽ നാല്​ മോഡലുകളാണ്​ ടെസ്​ല മോ​ട്ടോർസ്​ നിർമിക്കുന്നത്​. മോഡൽ എസ്​, മോഡൽ 3, മോഡൽ എക്​സ്​, മോഡൽ വൈ എന്നിവയാണത്​. 2008ലാണ്​ കമ്പനി ഇലക്​ട്രിക്​ കാറുകളുടെ നിർമാണം തുടങ്ങിയത്​. നിലവിൽ ടെസ്​ല അമേരിക്കക്ക്​ പുറമെ ചൈനയിലും ഇലക്​ട്രിക്​ കാറുകൾ നിർമിക്കുന്നുണ്ട്​​.

ടെസ്​ലയിൽനിന്ന്​ പുതിയ മോഡലുകൾ ഉടൻ വിപണിയിലെത്തുമെന്നാണ്​ റിപ്പോർട്ട്​. ഈയിടെ പുറത്തുവിട്ട സൈബർ​ട്രക്ക്​ അതിലൊന്നാകും. അതേസമയം, ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ ഉയർന്ന ടാക്​സ്​ കാരണം ഇന്ത്യക്കാർക്ക്​ ടെസ്​ല ഉടൻ ലഭ്യമാകാൻ സാധ്യതയില്ല.

Tags:    
News Summary - tesla electric car production reached one million

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.