ഒറ്റച്ചാർജിൽ 647 കിലോമീറ്റർ; വീണ്ടും ഞെട്ടിച്ച്​ ടെസ്​ല 

ഇലക്​ട്രിക്​ വാഹന നിർമാതാക്കളിലെ വമ്പൻമാരായ ടെസ്​ല പുറത്തിറക്കിയ പുതിയ കാർ ഒറ്റച്ചാർജിൽ 647 കിലോമീറ്റർ ദൂരം താണ്ടും. ടെസ്​ല എസ്​ ലോങ്​ റെയ്​ഞ്ച്​ പ്ലസ്​ എന്ന മോഡലാണ് പരിശോധനയിൽ​ 647 കിലോമീറ്റർ ദൂരം പിന്നിട്ടത്​. ഇലക്​ട്രിക്​ കാറുകളിൽ ഏറ്റവും കൂടുതൽ റേഞ്ച്​ ലഭിക്കുന്ന വാഹനം ഇനി ഈ മോഡലാകും.

2012ലാണ്​ എസ്​ മോഡൽ ടെസ്​ല ആദ്യമായി പുറത്തിറക്കുന്നത്​. അന്ന്​ 426 കിലോമീറ്റർ ദൂരമാണ്​ കമ്പനി അവകാശപ്പെട്ടിരുന്നത്​. 2019 മോഡലിനേക്കാൾ 20 ശതമാനം ദൂരമാണ്​ പുതിയ വാഹനത്തിന്​​ ലഭിക്കുക. വാഹനത്തി​​െൻറ ഭാരം കുറച്ചും സാ​ങ്കേതിക വിദ്യയിൽ മാറ്റം വരുത്തിയുമെല്ലാമാണ്​ ദൂരം വർധിപ്പിക്കാനായത്​. സീറ്റി​​െൻറയും ബാറ്ററി പാക്കി​​െൻറയും ഭാരമാണ്​ കുറച്ചത്​. 

8.5 ഇഞ്ച്​ വീതിയുള്ള എയറോ വീൽസും പുതിയ ടയറും വാഹനത്തി​​െൻറ റേഞ്ച്​ വർധിപ്പിക്കാൻ കാരണമായി​. 2.3 സെക്കൻഡ്​ കൊണ്ട്​ 97 കിലോമീറ്റർ വേഗത കൈവരിക്കാനാകും. മെക്കാനിക്കൽ ഓയിൽ പമ്പ്​ മാറ്റി ഇലക്​ട്രിക്​ പമ്പാക്കി മാറ്റിയിട്ടുണ്ട്​. ഇത്​ കൂടാതെ പുതിയ ബ്രേക്കിങ്​ സംവിധാനവും കൊണ്ടുവന്നു​.  

ടെസ്​ല നിലവിൽ ലോകത്താകമാനം 17,000 സൂപ്പർ ചാർജിങ്​ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്​. ഇത്​ കൂടാതെ മൂന്ന്​ ഭൂഖണ്ഡങ്ങളിൽ വി3 റീചാർജിങ്​ സംവിധാനവുമുണ്ട്​. ഇതുവഴി ചാർജിങ്​ സമയം 50 ശതമാനം ലാഭിക്കാം.

Tags:    
News Summary - tesla car's range is 647 km - hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.