വരുന്നത്​ ഇലക്​ട്രിക്​ കാർ യുഗം; മോഡൽ 3യുമായി ടെസ്​ല

സാൻഫ്രാൻസികോ: പരിസ്ഥിതി മലിനീകരണം എതാണ്ട്​ എല്ലാ ലോകരാജ്യങ്ങളും ഇന്ന്​ നേരിടുന്ന പ്രതിസന്ധിയാണ്​. മലിനീകരണം വർധിപ്പിക്കുന്നതിലും വാഹനങ്ങളും ചെറുതല്ലാത്ത പങ്ക്​ വഹിക്കുന്നുണ്ട്​. മലിനീകരണം കുറവുള്ള ഇലക്​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കി പുതിയ സാഹചര്യത്തെ നേരിടാനാണ്​​ വാഹന നിർമാതാക്കൾ ശ്രമിക്കുന്നത്​. ഇക്കാര്യത്തിൽ ഏറെ മുന്നോട്ട്​ പോയ കമ്പനിയാണ്​ ടെസ്​ല. മോഡൽ 3 എന്ന തങ്ങളുടെ പുതിയ കാറിനെ രംഗ​ത്തിറക്കി വാഹന വിപണിയെ ഒരിക്കൽ കൂടി ഞെട്ടിക്കാനാണ്​ ടെസ്​ലയുടെ നീക്കം.

അഞ്ച്​ സീറ്റുള്ള സെഡാൻ അതാണ്​ ടെസ്​ലയുടെ മോഡൽ 3. അതിവേഗ ചാർജിങ്ങാണ്​ കാറി​​െൻറ പ്രധാന പ്രത്യേകതകളിലൊന്ന്​. 20 മുതൽ 30 മിനുട്ട്​ വരെ ചാർജ്​ ചെയ്​താൽ 346 കി.മീറ്റർ വരെ കാറിന്​ സഞ്ചരിക്കാൻ കഴിയുമെന്നാണ്​ ടെസ്​ലയുടെ അവകാശവാദം. ആറ്​ സെക്കൻഡ്​ കൊണ്ട്​ ഇൗ കരുത്തൻ 100 കി.മീറ്റർ വേഗത കൈവരിക്കും.

കാറിനെ സ്വയം നിയന്ത്രിക്കുന്ന സെൽഫ്​ ഡ്രൈവിങ്​ സിസ്​റ്റമുൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളുമായാണ്​ ടെസ്​ല വിപണിയിലേക്ക്​ എത്തുന്നത്​. 15 ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റമുൾപ്പടെയുള്ള സംവിധാനങ്ങൾ ഇൻറീരിയറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.  ടെസ്​ലയുടെ മോഡൽ എസിന്​ താഴെ വരുന്ന കാറാണ്​ മോഡൽ 3. അമേരിക്കൻ വിപണിയിൽ കാറി​​െൻറ ബുക്കിങ്ങിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. 22.5 ലക്ഷമാണ്​ അമേരിക്കൻ വിപണിയിലെ കാറി​​െൻറ വില. ഇന്ത്യൻ വിപണിയിൽ ടെസ്​ലയുടെ പുതിയ അവതാരത്തെ എന്ന്​ അവതരിപ്പിക്കുമെന്നത്​ സംബന്ധിച്ച്​ റിപ്പോർട്ടുകളൊന്നും പുറത്ത്​ വന്നിട്ടില്ല.

Tags:    
News Summary - Tesla aims for mainstream ride with 'Model 3'–Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.