ഹെക്​സ വിപണിയിൽ; വില 11.99 ലക്ഷം മുതൽ

മുംബൈ: ടാറ്റയുടെ പുതിയ കാർ ഹെക്​സ ഇന്ത്യൻ വിപണിയിൽ. ഡിസൈനിലും സാ​േങ്കതിക മികവിലും വിട്ടു വീഴ്​ചക്ക്​ തയ്യാറ​ല്ലെന്ന്​ വ്യക്​തമാക്കുകയാണ്​ ഹെക്​സയിലൂടെ ടാറ്റ. മൂന്നു ​രാജ്യങ്ങളിലായാണ്​ ടാറ്റ ഹെക്​സയുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. ഉയർന്ന മോഡലിൽ എയർ ബാഗ്​, എ.ബി.എസ്​, ഇ.എസ്​.പി തുടങ്ങിയ സംവിധാനങ്ങളെല്ലാം ടാറ്റ കൂട്ടിച്ചേർത്തിരിക്കുന്നു. എസ്​.യു.വിക്ക്​ വേണ്ട എല്ലാവിധ സംവിധാനങ്ങളും ഉൾപ്പെടുത്താനും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്​.

 

Full View

എഞ്ചിൻ
2.2 ലിറ്ററി​െൻറ വാരിക്കോർ എഞ്ചിനാണ്​ ഹെക്​സയുടെ ഹൃദയം. രണ്ട്​ ഒാപ്​ഷനുകളിൽ ഇൗ എഞ്ചിൻ ലഭ്യമാണ്​. വാരിക്കോർ 320,400 എന്നിവയാണ്​ ഹെക്​സയിലെ എഞ്ചിൻ ഒാപ്​ഷനുകൾ. ഇതിൽ 320 എഞ്ചിൻ 148bhp പവറും 320Nm ടോർക്കും നൽകും. 400 എഞ്ചിൻ 154bhp പവറും 400Nm ടോർക്കുമാണ്​ ഉൽപ്പാദിപ്പിക്കുക. 5 സ്​പീഡ്​ മാനുവൽ ആൻഡ്​ 6 സ്​പീഡ്​ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനുകളിൽ ഹെക്സ ലഭ്യമാണ്​.

ഡിസൈൻ ആൻഡ്​ ഡ്രൈവ്​
മൂന്നാം നിരയിലെ സീറ്റുകളിൽ പോലും സുഖകരമായ യാത്ര ടാറ്റ ഉറപ്പ്​ നൽകുന്നുണ്ട്​. നിലവിലെ പല കാറുകളിൽ മൂന്നാം നിര സീറ്റുകൾ കുട്ടികൾക്ക്​ മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. ഇതിലാണ്​ ടാറ്റ മാറ്റം വരുത്തിയിരിക്കുന്നത്​. ​ഒാ​േട്ടാമാറ്റിക്​ ഹെക്​സ്​ ഡ്രൈവ്​ ചെയ്യു​േമ്പാൾ ഗിയർ ബോക്​സി​െൻറ പ്രവർത്തനം വളരെ മികച്ചതാണ്​. സ്​പോർട്ട്​ മോഡിൽ ചീറ്റപ്പുലിയെ പോലെ കുതിക്കാനും കംഫർട്ട്​ മോഡിൽ മാനിനെ പോലെ പതുങ്ങി മികച്ച ഇന്ധനക്ഷമതയും ഹെക്​സ പ്രദാനം ചെയ്യുന്നുണ്ട്​.

സുരക്ഷയുടെ കാര്യത്തിൽ ടാറ്റ വിട്ടുവീഴ്​ചക്ക്​ തയ്യാറല്ല. കർട്ടൻ സൈഡ്​ എയർബാഗ്​,എ.ബി.എസ്​, ഇ.എസ്​.പി തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം  കൂട്ടിച്ചേർത്തിരിക്കുന്നു. ക്രൂയിസ്​ കംട്രോൾ സംവിധാനവും കാറിനൊപ്പം ഹെക്​സയിൽ ലഭ്യമാണ്​​. ടച്ച്​ സ്​ക്രീനോടുകൂടിയ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റമാണ്​ മറ്റൊരു പ്രത്യേകത. 5 നിറങ്ങളിൽ ഹെക്​സ വിപണയിൽ ലഭ്യമാവും. 11.99 ലക്ഷം മുതൽ 17.49 ലക്ഷം വരെയാണ്​ ഹെക്​സയുടെ ഡൽഹി ഷോറും വില.

Tags:    
News Summary - Tata Hexa Launched In India: Prices Start At ₹ 11.99 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.