ആഡംബരം നിറച്ച്​ റോൾസ്​ റോയ്​സ്​ കള്ളിനൻ

ആഡംബരത്തി​​െൻറ അവസാന വാക്കാണ്​ റോൾസ്​ റോയ്​സ്​. റോൾസ്​ റോയ്​സ്​ എന്ന ബ്രാൻഡിന്​ കീഴിൽ പുറത്തിറങ്ങിയ വാഹനങ്ങളെല്ലാം തന്നെ ആഡംബരം ആവോളം നിറച്ചാണ്​ വിപണിയിലെത്തിയിരുന്നത്​. താരങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാം തികഞ്ഞ ഒരു എസ്​.യു.വിയുടെ കുറവ്​ റോൾസ്​ റോയ്​സിനുണ്ടായിരുന്നു. കള്ളിനിലുടെ ഇൗ കുറവ്​ നികത്താനുള്ള ഒരുക്കത്തിലാണ്​ കമ്പനി.

പുതിയ വാഹനം വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി റോൾസ്​ റോയ്​ കഴിഞ്ഞ മൂന്ന്​ വർഷമായി മുന്നോട്ട്​ പോവുകയാണ്​. നിരവധി പരീക്ഷണങ്ങൾക്ക്​ ശേഷമാണ്​ കള്ളിനിൻ എന്ന കരുത്തനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്​. റോൾസ്​ റോയ്​സ്​ ഫാൻറത്തിൽ ഉപയോഗിച്ച ​അതേ എൻജിൻ തന്നെയാവും കള്ളിനിലും ഉപയോഗിക്കുക. 6.8 ലിറ്റർ വി.12 എൻജിൻ 571 ബി.എച്ച്​.പി കരുത്തും 900 എൻ.എം ടോർക്കും നൽകും. ഒാൾ വീൽ ഡ്രൈവ്​ ലേ ഒൗട്ടിലാവും കള്ളിനിൻ പുറത്തിറങ്ങുക. 

ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന്​ 1905ൽ കണ്ടെത്തിയ 3106 കാരറ്റ്​ വജ്രമായ കള്ളിനൻ നിന്നാണ്​ പുതിയ കാറിന്​ റോൾസ്​ റോയ്​സ്​ പേര്​ കണ്ടെത്തിയത്​. അസാധാരണമായ മോഡലിന്​ അനുയോജ്യമായ പേരാണിതെന്നാണ്​ കമ്പനിയുടെ വിലയിരുത്തൽ. നിലവിൽ ആർട്ടിക്​ മേഖലയിലും മരുഭൂമിയിലുമെല്ലാം പരീക്ഷണ ഒാട്ടത്തിലാണ്​ കള്ളിനിൻ. ഇൗ വർഷം തന്നെ വിപണിയിൽ കള്ളിനിൻ എത്തുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - A Sneak Peek at the Off-Road Rolls-Royce Cullinan-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.