എസ്​.യു.വികളുടെ രാജാവാകാൻ അവനെത്തുന്നു; കള്ളിനാൻ

കാറുകളിലെ ആഡംബരത്തി​​​െൻറ പര്യായമാണ്​ റോൾസ്​ റോയ്​സ്​. കഴിയാവുന്നത്ര ആഡംബര സൗകര്യങ്ങളുമായാണ്​ റോൾസ്​ റോയ്​സ്​ മോഡലുകൾ വിപണിയിലെത്താറ്​. 1905ൽ ദക്ഷിണാഫ്രിക്കയിലെ ഖനിയിൽ നിന്നെടുത്ത കള്ളിനാൻ എന്ന്​ വിലമതിക്കാനാവാത്ത രത്​നത്തി​​​െൻറ പേരിൽ റോൾസ്​ റോയ്​സ്​ എസ്​.യു.വിയുമായെത്തു​േമ്പാൾ ആരാധകർക്ക്​ പ്രതീക്ഷകൾ ഏറെയാണ്​. 

ഇതോടെ വർഷങ്ങൾ നീണ്ട റോൾസ്​ റോയ്​സ്​ പ്രേമികളുടെ കാത്തിരിപ്പിന്​ അവസാനമാവുകയാണ്​. പുറത്ത്​ വരുന്ന റിപ്പോർട്ടുകളനുസരിച്ച്​ മെയ്​ പത്തിന്​ കള്ളിനാനെ റോൾസ്​ റോയ്​സ്​ ലോക വിപണിയിൽ അവതരിപ്പിക്കുമെന്നാണ്​ സൂചന. എസ്​.യു.വിയുടെ വരവിന്​ മുന്നോടിയായി കാറി​​​െൻറ ടീസർ ചിത്രം റോൾസ്​ റോയ്​സ്​ പുറത്ത്​ വിട്ടു.

നാല്​ വർഷങ്ങൾക്ക്​ മുമ്പാണ്​ റോൾസ്​ റോയ്​സ്​ പ്രൊജക്​ട്​ കള്ളിനാൻ എന്ന പേരിൽ പുതിയ എസ്​.യു.വിയുടെ ഡിസൈൻ ആരംഭിച്ചത്​. റോൾസ്​ റോയ്​സ്​ ഫാൻറത്തിൽ നിന്ന്​ പ്രചോദനമുൾക്കൊള്ളുന്ന രൂപമാണ്​ കള്ളിനാനുണ്ടാവുക. ബോക്​സ്​ ​പ്രൊഫൈൽ ഡിസൈൻ ഉൾക്കൊള്ളുന്ന മോഡലാണ്​ കള്ളിനാൻ. ഡി ആകൃതിയിലുള്ള ടെയിൽ ലൈറ്റും മനോഹരമാണ്​. ഗോസ്​റ്റിലും ഫാൻറത്തിലും കണ്ട അതേ ​ഡിസൈനാണ്​ കള്ളിനാ​​​െൻറ ഡോറുകൾക്കും.

6.8 ലിറ്റർ V12 എൻജിനാവും കള്ളിനാ​നെ ചലിപ്പിക്കുക. എൻജിനിൽ ഹൈബ്രിഡ്​ വകഭേദവും പ്രതീക്ഷിക്കാം. ഏത്​ പ്രതലത്തിലും കുതിച്ചുപായാൻ ഉതകുന്ന വിധത്തിലാവും കള്ളിനാനെ റോൾസ്​ റോയ്​സ്​ നിർമിക്കുക. വാഹനത്തിൽ കസ്​റ്റമൈസേഷൻ വരുത്താനുള്ള സൗകര്യം ഉപഭോക്​തകൾക്ക്​ നൽകും. സീറ്റിങ്​ ഒാപ്​ഷനിൽ ഉൾപ്പടെ കസ്​റ്റമൈസേഷൻ വരുത്താം.

Tags:    
News Summary - Rolls-Royce Teases New Cullinan SUV Ahead Of World Debut-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.