കറുപ്പിൽ കുളിച്ച്​ ആഡംബരത്തി​െൻറ തമ്പുരാൻ ഇന്ത്യൻ വിപണിയിൽ

റോൾസ്​ റോയ്​സ്​ എസ്​.യു.വി കള്ളിനാ​​െൻറ ബ്ലാക്ക്​ ബാഡ്​ജ്​ വകഭേദം ഇന്ത്യയിൽ പുറത്തിറങ്ങി. 8.2 കോടി രൂപയാണ്​ കള്ളിനാ​​െൻറ പുതിയ പതിപ്പി​​െൻറ വില. കസ്​റ്റമൈസേഷനനുസരിച്ച്​ വിലയിൽ മാറ്റം വരാം. റോൾസ്​ റോയ്​സി​​െൻറ മുൻ മ ോഡലുകളായ ഗോസ്​റ്റ്​, റെയ്​ത്​, ഡോൺ എന്നിവയും കറുപ്പിൽ കുളിച്ച്​ വിപണിയിലെത്തിയിരുന്നു.

ഉയർന്ന നിലവാരത ്തിലുള്ള കറുപ്പി​േൻറയും ക്രോമി​േൻറയും സാന്നിധ്യമാണ്​ റോൾസ്​ റോയ്​സ്​ കള്ളിനാ​​െൻറ എക്​സ്​റ്റീരിയറിലെ പ ്രധാന സവിശേഷത. അലോയ്​ വീലിൽ തുടങ്ങി എക്​ഹോസ്​റ്റ്​ ​വരെ കളളിനാ​​െൻറ ബ്ലാക്ക്​ ബാഡ്​ജിന്​ തനത്​ ഡിസൈനാണ്​​ റോൾസ്​ റോയ്​സ്​ നൽകിയിരിക്കുന്നത്​​. ഇൻറീരിയറിൽ അപ്​ഹോളിസ്​റ്ററിയുടെ നിറം, ഫാബ്രിക്​ മെറ്റീരിയൽ, റൂഫി​​െൻറ തീം എന്നിവയിലെല്ലാം കസ്​റ്റമൈസേഷൻ ലഭ്യമാണ്​.

മുൻ സീറ്റ്​ യാത്രയേക്കാൾ പിൻസീറ്റിലെ യാത്രക്കാണ്​ റോൾസ്​ റോയ്​സ്​ പ്രാധാന്യം നൽകുന്നത്​. പിൻസീറ്റ്​ യാത്രക്കാർക്കായി 12 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം നൽകുന്നുണ്ട്​. ഇതിനൊപ്പം ബ്ലൂറേ പ്ലെയർ, ഡിജിറ്റൽ ടെലിവിഷൻ, 18 സ്​പീക്കറുകൾ എന്നിവയും കൂട്ടിച്ചേർത്തിട്ടുണ്ട്​.

​െനെറ്റ്​ വിഷൻ ഫങ്​ഷൻ, പെഡസ്​ട്രിയൻ ആൻഡ്​ വൈൽഡ്​ ലൈഫ്​ അലേർട്ട്​, പനോരമിക്​ വ്യൂവോട്​ കൂടിയ നാല്​ കാമറ, ആക്​ടീവ്​ ക്രൂയിസ്​ കൺട്രോൾ, വൈ-ഫൈ ഹോട്ട്​സ്​പോട്ട്​, ഹെഡ്​-അപ്​ ഡിസ്​പ്ലേ, ക്രോസ്​ ട്രാഫിക്​, ലൈൻ ഡിപാർച്ചർ വാണിങ്​ എന്നീ സാ​ങ്കേതിക സംവിധാനങ്ങളും കള്ളിനാനിൽ കൂട്ടിച്ചേർത്തിട്ടുണ്ട്​.

6.75 ലിറ്റർ ട്വിൻ ടർബോചാർജ്​ഡ്​ വി 12 എൻജിനാണ്​ കള്ളിനാന്​ കരുത്ത്​ പകരുന്നത്​. മുൻ മോഡലുമായി താരതമ്യം ചെയ്യു​േമ്പാൾ 28 ബി.എച്ച്​.പി കരുത്തും 50 എൻ.എം അധിക ടോർക്കും പുതിയ മോഡൽ നൽകും.

Tags:    
News Summary - Rolls Royce Cullinan Black Badge Launched In India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.