ഒറ്റ ചാർജിൽ 272 കിലോമീറ്റർ; ക്വിഡ്​ ഇലക്​ട്രിക്കെത്തി

റെനോയുടെ എൻട്രി ലെവൽ ഹാച്ച്​ബാക്ക്​ ക്വിഡിൻെറ ഇലക്​ട്രിക്​ പതിപ്പ്​ ചൈനീസ്​ വിപണിയിൽ അവതരിപ്പിച്ചു. സിറ്റ ി കെ-സെഡ്​ ഇ എന്ന പേരിലാണ്​ ചൈനയിൽ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്​. ഒറ്റ ചാർജിൽ 271 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ കെ.സെഡ്​ ഇക്ക്​ സാധിക്കുമെന്നാണ്​ കമ്പനിയുടെ അവകാശവാദം. എങ്കിലും 200 കിലോ മീറ്റർ വരെ ഒറ്റ ചാർജിൽ സഞ്ചരിക്കാൻ കെ-സെഡ്​ ഇക്കാവുമെന്ന്​​ ഉറപ്പാണ്​.

26.8kWh ലിഥിയം അയൺ ബാറ്ററിയാണ്​ കെ-സെഡ്​ ഇയുടെ ഊർജ സ്രോതസ്​. 43.3 ബി.എച്ച്​.പിയായിരിക്കും പരമാവധി കരുത്ത്​. 125 എൻ.എം ആയിരിക്കും ടോർക്ക്​. ക്വിഡ്​ നിർമ്മിച്ച സി.എം.എ പ്ലാറ്റ്​ ഫോമിൽ തന്നെയാവും കെ-സെഡ്​ ഇയും എത്തുക.

എ.സി, ഡി.സി അതിവേഗ ചാർജിങ്ങുകളെ കാറിലെ ബാറ്ററി പിന്തുണക്കും. 6.6kWh എ.സി ചാർജർ​ ഉപയോഗിച്ച്​ നാല്​ മണിക്കൂർ കൊണ്ട്​ കെ-സെഡ്​ ഇയുടെ ബാറ്ററി പൂർണ്ണമായും ചാർജ്​ ചെയ്യാം. ഡി.സി ചാർജറിൽ 30 ശതമാനത്തിൽ 60 ശതമാന​ത്തിലേക്ക്​ എത്താൻ കേവലം അരണിക്കൂർ മതിയാകും.

8 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം, 4 ജി വൈ-ഫൈ കണക്​ടിവിറ്റി, ഓൺലൈൻ മ്യൂസിക്​ എന്നിവ പുതിയ കാറിൻെറ പ്രത്യേകതകളാണ്​. 61,800 യുവാനാണ്​ ക്വിഡിൻെറ ബേസ്​ വേരിയൻറിൻെറ ചൈനയിലെ വില. ഏകദേശം 6.22 ലക്ഷമായിരിക്കും ഇന്ത്യയിലെ വിപണി വില എന്നാണ്​ സൂചന. 2022ൽ കെ-സെഡ്​ ഇ​ ​ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Renault Kwid Electric Launched In China at Rs 6.22 Lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.