റെനോ ക്വിഡും ഇലക്​ട്രിക്കാകും

റെനോയുടെ ഇലക്​ട്രിക്​ ക്വിഡ്​ പുറത്തിറങ്ങുന്നു. ഷാങ്​ഹായ്​ മോ​ട്ടോർ ഷോയിലാണ്​ ക്വിഡിൻെറ ഇലക്​ട്രിക്​ പതിപ്പിനെ റെനോ അവതരിപ്പിച്ചത്​. ​െ​റനോയുടെ കെ-സെഡ്​.ഇ കൺസെപ്​റ്റിനെ അടിസ്ഥാനമാക്കിയാണ്​ ഇലക്​ട്രിക്​ വാഹന ം പുറത്തിറക്കിയിരിക്കുന്നത്​. ഇന്ത്യയിൽ ക്വിഡിൻെറ അതേ പ്ലാറ്റ്​ഫോമായ സി.എം.എഫ്​-എയിലാണ്​ പുതിയ കാറും അണിയിച്ചൊരുക്കുന്നത്​. ചൈനീസ്​ വിപണിയിൽ ആദ്യം അവതരിക്കുന്ന ഇലക്​ട്രിക്​ മോഡൽ പിന്നീട്​ യുറോപ്പിലേക്കും ഇന്ത്യയിലേക്കുമെത്തും.

33kw മോട്ടറാണ്​ പുതിയ കാറിൻെറ ഹൃദയം. 120 എൻ.എം ടോർക്കാണ്​ ഇലക്​​ട്രിക്​ ക്വിഡിൽ നിന്ന്​ ലഭിക്കുക. 120 എൻ.എം ടോർക്കാണ്​ മോഡലിനായി നൽകിയിരിക്കുന്നത്​. 220 വോൾട്ടിൻെറ ചാർജിങ്​ പോയിൻറാണ്​ നൽകിയിരിക്കുന്നത്​.

ഫാസ്​റ്റ്​ ചാർജിങ്ങിൽ 50 മിനിട്ട്​ കൊണ്ട്​ 80 ശതമാനം ചാർജാകും. സാധാരണ ചാർജിങ്ങിൽ 100 ശതമാനം ചാർജാകാൻ 4 മണിക്കൂറെടുക്കും. ഒറ്റ ചാർജിൽ പരമാവധി 240 കിലോ മീറ്ററാണ്​ സഞ്ചരിക്കാൻ സാധിക്കുക.

Tags:    
News Summary - RENAULT KWID BASED, CITY K-ZE ALL-ELECTRIC HATCHBACK UNVEILED-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.