ക്വിഡ്​ ഒാ​േട്ടാമാറ്റിക്​ ആയി

മുംബൈ: റെനോ​ ഹാച്ച്​ ബാക്ക്​ ​ക്വിഡി​െൻറ ഒാ​േട്ടാമാറ്റിക്​ വേർഷൻ പുറത്തിറക്കി. ഇന്ത്യയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ റെനോ മോഡലായിരുന്നു ക്വിഡ്​. നേരത്തെ കൂടുതൽ ശക്​തികൂടിയ 1.0 ലിറ്റർ എഞ്ചിൻ റെനോ​ ക്വിഡിൽ അവതരിപ്പിച്ചിരുന്നു. 4.25 ലക്ഷത്തിലാണ്​ പുതിയ കാറി​െൻറ വില തുടങ്ങുന്നത്​. മാനുവൽ മോഡലിനെക്കാൾ മുപ്പതിനായി​രത്തോളം രൂപ കൂടുതലാണ്​ ഇത്​.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിയുന്ന സെഗ്​മെൻറാണ്​ ഒാ​േട്ടാമാറ്റിക്​ ഹാച്ച്​ ബാക്കി​േൻറത്​. അതുകൊണ്ടാണ്​ ക്വിഡി​െൻറ ഒാ​േട്ടാമാറ്റിക്​ കാർ ഇന്ത്യൻ വിപണിയിൽ ഇറക്കിയതെന്ന്​ റെനോ ഇന്ത്യ മാനേജിങ്​ ഡയർക്​ടർ സുമിത്​ സവാനേ പറഞ്ഞു.

പുതിയ കാർ 67bhp പവറും, 91Nm ടോർക്കും ഉൽപ്പാദിപ്പിക്കും. 24.1 കിലോ മീറ്ററാണ്​ വാഹനത്തിന്​ ലഭിക്കുന്ന ശരാശരി മൈലേജ്​. മാനുവൽ വേർഷനെക്കാളും കൂടുതലാണ്​ ഇത്​. മാനുവൽ വേർഷനിൽ 23.01 കിലോ മീറ്ററാണ്​ കാറി​െൻറ ശരാശരി മൈലേജ്​.

 

 

Tags:    
News Summary - Renault Kwid AMT Launched; Priced At ₹ 4.25 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.