വന്യമായ കരുത്തുമായി വെ​ലാർ ഇന്ത്യയിലേക്ക്​

റേഞ്ച്​ റോവർ കുടുംബത്തിലെ നാലാമൻ വെലാർ ഇന്ത്യൻ വിപണിയിലേക്ക്​. രത്തൻ ടാറ്റയുടെ സ്വപ്​ന വാഹനമെന്നാണ്​ വെലാർ അറിയപ്പെടുന്നത്​. അടുത്ത വർഷം നടക്കുന്ന ഡൽഹി ഒാ​േട്ടാ എക്​സ്​പോയിൽ കാർ  അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ പുതിയ വാർത്തകളനുസരിച്ച്​ ഇൗ വർഷം അവസാന​ത്തോടെ വെലാർ ഇന്ത്യൻ വിപണിയിലെത്തും.

റേഞ്ച്​ റോവർ നിരയിൽ ഇവോക്കിനും സ്​പോർട്ടിനും ഇടയിലാവും വെലാറി​​െൻറ സ്ഥാനം. ഏകദേശം 40-42 ലക്ഷം രൂപയായിരിക്കും വെലോറി​​െൻറ ഡൽഹി ഷോറും വില. ബി.എം.ഡബ്​ളിയു എക്​സ്​ 1, ഒൗഡി ക്യൂ 3, വോൾവോ എക്​സ്​ സി 60, ജാഗ്വാർ എഫ്​-സ്​പേസ്​, പോർഷെ മകാൻ എന്നിവക്കാണ്​ വെലാർ മുഖ്യമായും വെല്ലുവിളി ഉയർത്തുക.

ലൈറ്റ്​ ​വെയ്​റ്റ്​ അലുമിനിയം ആർ​കിടെക്​ചറും അൾട്രാ ക്ലീൻ പെട്രോൾ, ഡീസൽ എൻജിനുമാണ്​ കാറി​​െൻറ പ്രധാന പ്രത്യേകതകൾ. പൂർണമായും ലെതറിൽ തീർത്തതാണ്​ ഇൻറീരിയർ. 10 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും ഇൻറീരിയറി​​െൻറ  പ്രൗഢി കൂട്ടും. 

മൂന്ന് പെട്രോള്‍ വകഭേദങ്ങളും രണ്ട് ഡീസല്‍ പതിപ്പിലും വെലാര്‍ ലഭ്യമാകും. 2.0 ലിറ്റര്‍ ഇഗ്‌നീഷ്യം പെട്രോള്‍ എഞ്ചിന്‍ രണ്ട് എഞ്ചിന്‍ ട്യുണില്‍ പുറത്തിറങ്ങും.  ഒന്ന് 147 ബി.എച്ച്.പി കരുത്തും 430 എന്‍.എം ടോര്‍ക്കുമേകുമ്പോള്‍ മറ്റൊരു വകഭേദം 240 പി.എസ് കരുത്തും 500 എൻ.എം  ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 296 ബി.എച്ച്.പി കരുത്തും 700 എൻ.എം ടോര്‍ക്കുമേകും. രണ്ടിലും ZF 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. 236 ബി.എച്ച്​.പി കരുത്തും 500 എൻ.എം ടോര്‍ക്കുമേകുന്നതാണ് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 295 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും നൽകും.

Tags:    
News Summary - Range Rover Velar comingg in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.