അർകന ക്രോസ്​ ഒാവറുമായി ​ റെ​േനാ

ഇന്ത്യൻ വാഹന വിപണിയിൽ സമാനതകളില്ലാതെ തേരോട്ടം നടത്തിയ മോഡലുകളിലൊന്നാണ്​ റെനോയുടെ ഡസ്​റ്റർ. എസ്​.യു.വി സെഗ്​മ​​െൻറിൽ ഡസ്​റ്റർ പുതു വിപ്ലവത്തിനാണ്​​ തുടക്കം കുറിച്ചത്​. ഡസ്​റ്ററിന്​ പിന്നാലെ ക്യാപ്​ചറും ഇന്ത്യൻ വിപണിയിൽ റെനോയുടെ പടക്കുതിരയായി എത്തി. ഇപ്പോൾ ആഗോള വിപണിയിൽ അർകന എന്ന ക്രോസ്​ ഒാവർ പുറത്തിറക്കി സെഗ്​മ​​െൻറിലെ മേധാവിത്വം അരക്കെട്ടുറപ്പിക്കാനാണ്​ റെനോയുടെ ശ്രമം.

റെനോയുടെ ക്യാപ്​ചറുമായി ചെറുതല്ലാത്ത സാമ്യമുള്ള മോഡലാണ്​ അർകന. ബൂട്ടിലേക്ക്​ ഒഴുകിയിറങ്ങുന്ന റൂഫ്​ലൈൻ അർകനയെ മികച്ചൊരു ക്രോസ്​ ഒാവർ ആക്കി മാറ്റുന്നുണ്ട്​. 19 ഇഞ്ചി​​​െൻറ വലിയ അലോയ്​ വീലുകൾ, ഉയർന്ന ഗ്രൗണ്ട്​ ക്ലിയറൻസ്​, രണ്ട്​ എക്​സ്​ഹോസ്​റ്റ്​ പൈപ്പുകൾ, പിൻവശത്തുള്ള വലിയ എൽ.ഇ.ഡി ടെയിൽ ലാമ്പ്​ സ്​ട്രിപ്പുകൾ എന്നിവയെല്ലാം അർകനയുടെ പ്രധാന പ്രത്യേകതകളാണ്​.

റെനോയുടെ ബി-സീറോ പ്ലാറ്റ്​ഫോമിൽ തന്നെയാണ്​ വാഹനത്തി​​​െൻറ നിർമാണം. റെനോയുടെ റഷ്യൻ ടീമുമായി സഹകരിച്ച്​ ഫ്രാൻസിലാണ്​ അർകനയുടെ നിർമാണം പൂർത്തീകരിച്ചത്​. അടുത്ത വർഷത്തോടെ റഷ്യയിൽ അർകന വിപണിയിലെത്തും. തുടർന്നാവും ഏഷ്യൻ അരങ്ങേറ്റം. അതേ സമയം, അർകനയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച്​ സൂചനകളൊന്നും പുറത്ത്​ വന്നിട്ടില്ല.

Tags:    
News Summary - New Renault Arkana revealed at 2018 Moscow motor show-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.