കരുത്ത്​ കൂട്ടി റേഞ്ച്​ റോവർ വെലാർ

കരുത്ത്​ കൂട്ടി പുതിയ ഫീച്ചറുകളുമായി റേഞ്ച്​ റോവർ വെലാർ പുറത്തിറങ്ങി. വെലാറി​​െൻറ എസ്​.വി ഒാ​േട്ടാബയോഗ്രഫ ി എഡിഷനാണ്​ റേഞ്ച്​ റോവർ അവതരിപ്പിച്ചത്​. 543 ബി.എച്ച്​.പി കരുത്തും 680 എൻ.എം ടോർക്കുമേകുന്ന 5.0 ലിറ്റർ വി 8 സൂപ്പർചാ ർജ്​ഡ്​ എൻജിൻ കരുത്തിലാണ്​ വെലാറി​​െൻറ പുതിയ പതിപ്പ്​ വിപണിയിലെത്തിയിരിക്കുന്നത്​.

4.5 സെക്കൻഡിൽ വാഹനം 100 കിലോ മീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 274 കിലോ മീറ്ററാണ്​ പരമാവധി വേഗം. മുൻ മോഡലിൽ നിന്ന്​ മാറി വലിയ എയർ ഇൻഡേക്കോട്​ കൂടിയ ഗ്രില്ലും ബംബറുമാണ്​ മറ്റൊരു സവിശേഷത. പ്രീമിയം നിലവാരത്തിലാണ്​ ഇൻറീരിയർ ഒരുക്കിയിരിക്കുന്നത്​.

സോഫ്​റ്റ്​ ടച്ച്​ സ്​പോർട്ട്​ സ്​റ്റിയറിങ്​ വിൽ, പ്രത്യേകം രൂപകൽപ്പന ചെയ്​ത അലുമിനിയം ഗിയർ ഷിഫ്​റ്റ്​ പാഡ്​, ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം എന്നിവയും ഇൻറീരിയറി​​െൻറ സവിശേഷതകളാണ്​. 20 തരത്തിൽ ക്രമീകരിക്കാൻ സാധിക്കുന്നതും ചൂടു തണുപ്പും ക്രമീകരിക്കാൻ കഴിയുന്നതും, മസാജ്​ സംവിധാനമുള്ള മുൻ നിര സീറ്റുകളും വാഹനത്തി​ന്​ റേഞ്ച്​ റോവർ നൽകിയിട്ടുണ്ട്​​.

Tags:    
News Summary - New Range Rover Velar SVAutobiography Edition-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.