ആദ്യ വരവിൽ നിരാശപ്പെടുത്തുകയും രണ്ടാമൂഴത്തിൽ മോഹിപ്പിക്കുകയും ചെയ്ത വാഹന നിർമാതാവാണ് ജീപ്പ്. പാരമ്പര്യത്തിെൻറ പെരുമയും പേരിലെ പരിചിതത്വവുമായാണ് ജീപ്പ് ഇന്ത്യയിലേക്കെത്തിയത്. ഗ്രാൻറ് ചെറോക്കി, റാംഗ്ലർ, ഗ്രാൻറ് ചെറോക്കി എസ്.ആർ.ടി എന്നീ വമ്പൻമാരുമായെത്തിയ ജീപ്പ് ആദ്യം നിരാശപ്പെടുത്താൻ കാരണം കനത്ത വിലയായിരുന്നു. റാഗ്ലർ 67ലക്ഷം, ഗ്രാൻറ് ചെറോക്കി 78 ലക്ഷം, ഗ്രാൻറ് ചെറോക്കി എസ്.ആർ.ടി ഒരു കോടി എന്നിങ്ങനെയായിരുന്നു വില. സാധാരണക്കാർക്ക് അചിന്ത്യവും പണക്കാർക്ക് അത്ര താൽപര്യം ഉണ്ടാക്കാത്തതുമായ പാക്കേജായിരുന്നു ജീപ്പ് നൽകിയത്.
ഇൗ വിലയിൽ കുറേക്കൂടി ആധുനികവും ആഡംബരക്കാരുമായ ബി.എം.ഡബ്ല്യു, ബെൻസ്, ഒാഡി വാഹനങ്ങൾ കിട്ടുമെന്നതും ജീപ്പിനെ അപ്രിയമാക്കി. ഇത്തരം പ്രതിസന്ധികൾക്കിടെയാണ് ജീപ്പ് കോമ്പസിനെ അവതരിപ്പിക്കുന്നത്. 15 ലക്ഷമെന്ന ആകർഷകവിലയിൽ തുടങ്ങുന്നു കോമ്പസിെൻറ ജനപ്രിയത. നല്ല വലുപ്പവും ജീപ്പിെൻറ ഗരിമയും ഇത്ര കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ചെറിയ കാര്യമായിരുന്നില്ല. കരുത്തുള്ള ഡീസൽ (രണ്ട് ലിറ്റർ, മൾട്ടിജെറ്റ്, 173 പി.എസ്) പെട്രോൾ (1.4 ലിറ്റർ മൾട്ടി എയർ, 163പി.എസ്) എൻജിനും അത്രയൊന്നും വ്യാപകമല്ലാത്ത സ്നോ, മഡ്, സാൻഡ് തുടങ്ങിയ ടെറയിൻ കൺട്രോളുകളും മികച്ച ഒാഫ് റോഡ് കഴിവുകളും ഉള്ള കോമ്പസ് പതിയെ ഒരു സൂപ്പർ സ്റ്റാറായി മാറുകയാണ്.
ഇൗ വിജയാഹ്ലാദത്തിനിടയിൽ ജീപ്പ് പുതിയൊരു താരത്തെക്കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ്. പേര് റെനഗേഡ്. കോമ്പസിന് താഴെയാണ് റെനഗേഡിെൻറ സ്ഥാനം. റെനോ ഡസ്റ്റർ, നിസാൻ ടെറാനൊ, ഹ്യൂണ്ടായ് ക്രെറ്റ തുടങ്ങിയവരുമായി നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കും റെനഗേഡ് നടത്തുക. ഡസ്റ്ററായിരിക്കും റെനഗേഡിെൻറ വരവിൽ ഏറെ വിയർക്കുക. ഡസ്റ്ററിനോളം നീളവും കുറേക്കൂടി വീതിയും ഉയരവും പുതിയ ജീപ്പിനുണ്ട്. ചതുരവടിവാണ് വാഹനത്തിന്.
ഉരുണ്ട ഹെഡ്ലൈറ്റുകൾ, പരന്ന ബോണറ്റ്, ആറ് കണ്ണറകളോട്കൂടിയ വലിയ ഗ്രില്ല്, 17ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയാണ് പ്രത്യേകതകൾ. ഉള്ളിൽ 6.5 ഇഞ്ച് ഇൻഫോടൈൻമെൻറ് സിസ്റ്റമുണ്ട്. കോമ്പസിലേതിൽ നിന്ന് കരുത്തുകുറഞ്ഞ എൻജിനുകളാണ് റെനഗേഡിന്. 1.6 ലിറ്റർ പെട്രോൾ എൻജിൻ 116ബി.എച്ച്.പി കരുത്തും 300എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. രണ്ട് ലിറ്റർ ഡീസൽ എൻജിൻ 136ബി.എച്ച്.പിയും 380 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സാണ്. ചിലപ്പോൾ രണ്ട് ലിറ്റർ എൻജിനിൽ ഒമ്പത് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സ് ഇണക്കിച്ചേർക്കാനും സാധ്യതയുണ്ട്. വില 12ലക്ഷം മുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.